യൂറോപ്യൻ ഫുട്ബോളിൽ ട്രാൻസ്ഫർ കൈമാറ്റങ്ങളുടെ സമയമാണ് നിലവിൽ. യൂറോപ്പിലെ പേരുകേട്ട വമ്പൻ ക്ലബ്ബുകൾ അടുത്ത സീസണിൽ ട്രോഫികൾ നേടുവാൻ വേണ്ടി പുതിയ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് കരുത്തുറ്റ ടീമായി മാറ്റാനുള്ള പരിശ്രമങ്ങളിലാണ്.
അർജന്റീനയുടെ വേൾഡ് കപ്പ് സൂപ്പർ താരം പൌലോ ഡിബാലയുടെ കാര്യത്തിലും ട്രാൻസ്ഫർ വാർത്തകൾ ഫുട്ബോൾ ലോകത്ത് ഉയർന്ന് കേൾക്കുകയാണ്. ഇറ്റാലിയൻ ലീഗിൽ എ എസ് റോമക്ക് വേണ്ടി കളിക്കുന്ന 29-കാരനായ പൌലോ ഡിബാലയെ സ്വതമാക്കാനും മുൻനിര ക്ലബ്ബുകൾ രംഗത്തുണ്ട്.
മുൻ പാരിസ് സെന്റ് ജർമയിൻ പരിശീലകനായ അർജന്റീന സ്വദേശി മൗറിസിയോ പോചെട്ടിനോയെ തങ്ങളുടെ മുഖ്യ പരിശീലകനായി ചെൽസി നിയമിച്ചതിന് ശേഷം ട്രാൻസ്ഫർ കാര്യങ്ങളിലും പോചെട്ടിനോ ഇഫക്ട് ഉണ്ടാവുന്നുണ്ട്.പൌലോ ഡിബാലയുടെ ആരാധകൻ കൂടിയായ മൗറിസിയോ പോചെട്ടിനോയുടെ നിർദ്ദേശപ്രകാരം ഇറ്റാലിയൻ ക്ലബ്ബിൽ നിന്നും അർജന്റീന സൂപ്പർ താരത്തിനെ സ്വതമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ചെൽസി. റിലീസ് ക്ലോസായ 10.3 മില്യൺ യൂറോ നൽകാമെന്ന് പറഞ്ഞുകൊണ്ട് ചെൽസി എ എസ് റോമയെ സമീപിച്ചെന്നാണ് റിപ്പോർട്ട്.
(🌕) Chelsea are asking more and more informations about Paulo Dybala. Pochettino is a huge admirer of him. The sirens are getting intense and the English club are consequently evaluating triggering his release clause which would be £10M for them. @AliprandiJacopo 🚨🔵🏴 pic.twitter.com/iSwQZTKA5r
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 6, 2023
എന്നാൽ എ എസ് റോമ ഇതുവരെ ചെൽസിയുടെ ഈ നീക്കത്തിനോട് പ്രതികരിച്ചിട്ടില്ല. അടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ എങ്കിലും പോയന്റ് ടേബിളിൽ മുൻനിരയിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹത്തോട് കൂടിയാണ് ഇത്തവണ ചെൽസിയുടെ നീക്കങ്ങൾ. ഇതിന്റെ ഭാഗമായാണ് പൌലോ ഡിബാലക്ക് വേണ്ടി ചെൽസി നീക്കങ്ങൾ നടത്തുന്നത്.