നെയ്മറെ സ്വന്തമാക്കണം,പിഎസ്ജി പ്രസിഡണ്ടുമായി ചർച്ച നടത്തി ചെൽസി ഉടമസ്ഥൻ |Neymar

ഈ സീസണിൽ തന്റെ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രസീലിയൻ താരമായ നെയ്മർക്ക് കഴിയുന്നുണ്ട്.പക്ഷേ സീസണിന്റെ തുടക്കത്തിലെ മികവ് ഖത്തർ വേൾഡ് കപ്പിന് ശേഷം ആവർത്തിക്കാൻ നെയ്മർക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് റിയാലിറ്റി.മാത്രമല്ല അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങൾ നിലകൊള്ളുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ നെയ്മറുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

ലീഗ് വൺ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിൽ വെച്ച് നെയ്മർ ജൂനിയർ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.മാത്രമല്ല ബയേണിനെതിരെയുള്ള മത്സരത്തിൽ യാതൊരുവിധത്തിലുമുള്ള ഇമ്പാക്ട് ഉണ്ടാക്കാൻ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട് എന്ന് മാത്രമല്ല,നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളും ഫ്രഞ്ച് മീഡിയാസ് പുറത്ത് വിട്ടിരുന്നു.

ലയണൽ മെസ്സിയെ നിലനിർത്തിക്കൊണ്ട് നെയ്മർ ജൂനിയറെ പറഞ്ഞു വിടുക എന്നുള്ളതാണ് പിഎസ്ജിയുടെ ഇപ്പോഴത്തെ നിലപാട്.അതുകൊണ്ടുതന്നെ നെയ്മർക്ക് വേണ്ടിയുള്ള ഓഫറുകൾ കേൾക്കാൻ ക്ലബ്ബ് തയ്യാറായിക്കഴിഞ്ഞു.നെയ്മറെ സ്വന്തമാക്കാൻ കെൽപ്പുള്ള ചുരുക്കം ക്ലബ്ബുകളിൽ ഒന്നാണ് ചെൽസി.പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലി വന്നതോടുകൂടി ചെൽസി സാമ്പത്തികപരമായി ശക്തി പ്രാപിച്ചിട്ടുണ്ട്.

നെയ്മറെ സ്വന്തമാക്കാനുള്ള താൽപ്പര്യം വീണ്ടും ചെൽസി ഇപ്പോൾ പ്രകടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ സമ്മറിൽ തന്നെ റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.പക്ഷേ ഇത്തവണ ചെൽസിയുടെ ഉടമസ്ഥൻ പാരീസിൽ വെച്ച് പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിയുമായി ചർച്ചകൾ നടത്തി എന്നാണ് റിപ്പോർട്ടുകൾ.നെയ്മറുടെ കാര്യവും ഈ ചർച്ചയിൽ പ്രതിപാദിച്ചു എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ക്ലബ്ബാണ് ചെൽസി.പണം ചിലവഴിക്കുന്നതിൽ യാതൊരുവിധ മടിയും ടോഡ് ബോഹ്ലി കാണിക്കാറില്ല.അതുകൊണ്ടുതന്നെ പിഎസ്ജി സമ്മതം മൂളിയാൽ നെയ്മർ ജൂനിയർ ചെൽസിയിൽ എത്താനുള്ള സാധ്യതകൾ ഏറെയാണ്.നെയ്മർ എന്ത് തീരുമാനം എടുക്കും എന്നുള്ളതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.നിരവധി സൂപ്പർതാരങ്ങൾ ഉള്ള ചെൽസിയിലേക്ക് നെയ്മർ കൂടി എത്തിയാൽ അവരുടെ ശക്തി ഒന്നുകൂടെ വർദ്ധിക്കും.

5/5 - (1 vote)
Neymar jrPsg