റെക്കോർഡ് ട്രാൻസ്ഫർ ഫീസ് നൽകി വീണ്ടുമൊരു പ്രതിരോധ താരത്തെ ടീമിലെത്തിക്കാൻ ചെൽസി | Chelsea |Josko Gvardiol

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രതിരോധ താരങ്ങൾക്ക് വേണ്ടി ഏറ്റവും അതികം പണം ചിലവഴിച്ച ടീം ചെൽസിയാണ്. പ്രതിരോധത്തിലെ പ്രധാന താരങ്ങളായിരുന്നു ആൻഡ്രിയാസ് ക്രിസ്റ്റൻസനെയും അന്റോണിയോ റൂഡിഗറെയും എന്നിവരെ നഷ്ടപെട്ടതോടെയാണ് ചെൽസി പ്രതിരോധ താരങ്ങൾക്കായി കൂടുതൽ ചിലവഴിച്ചത്.

ലെസ്റ്ററിൽ നിന്നും വെസ്ലി ഫൊഫാന, നാപോളിയിൽ നിന്നും കൗലിബാലി ,ബ്രൈറ്റണിൽ നിന്നും കുക്കുറല്ല എന്നി ഡിഫെൻഡർമാരെയാണ് ചെൽസി ഈ സീസണിൽ ടീമിലെത്തിച്ചത്.ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുൻപ് ചെൽസി അവരുടെ ബാക്ക്‌ലൈൻ ശക്തിപ്പെടുത്താൻ ഒരു കളിക്കാരനെ കൂടി സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്. ജർമൻ ക്ലബ് ആർബി ലീപ്‌സിഗിൽ നിന്നും ജോസ്‌കോ ഗ്വാർഡിയോളിനെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ചെൽസി.90 മില്യൺ യൂറോ (77.4 മില്യൺ പൗണ്ട്) ആണ് ക്രോയേഷ്യൻ താരത്തിനായി ചെൽസി ചെലവഴിക്കേണ്ടി വരിക.

കരാർ പ്രകാരം ഗ്വാർഡിയോൾ ഈ സീസണിൽ ലീപ്സിഗിൽ കളിക്കുകയും അടുത്ത സമ്മറിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറുകയും ചെയ്യും.2020 ൽ ഡിനാമോ സാഗ്രെബിൽ നിന്ന് ആർബി ലെപ്സിഗിൽ ചേർന്ന ജാസ്കോ ഗ്വാർഡിയോൾ സെന്റർ ബാക്ക് കൂടാതെ ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ പ്രാപ്തനാണ്.

2021/22 കാലയളവിൽ ഏകദേശം 50 മത്സരങ്ങൾ താരം കളിച്ചു. ജർമ്മൻ കപ്പ് നേടാനും യൂറോപ്പ ലീഗ് സെമിഫൈനലിലെത്താനും ക്ലബ്ബിനെ സഹായിച്ചതിനുപുറമെ, ബുണ്ടസ്‌ലിഗയിൽ ക്ലബിനെ നാലാമതായി ഫിനിഷ് ചെയ്യാനും അദ്ദേഹം സഹായിച്ചു. കഴിഞ്ഞ വര്ഷം ക്രോയേഷ്യൻ ദേശീയ ടീമിൽ എത്തിയ 20 കാരൻ അവർക്കായി 10 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടിയിട്ടുണ്ട്.

Rate this post
ChelseaJosko Gvardiol