വില്ലാറയലിന്റെ സെനഗലീസ് ഫോർവേഡ് നിക്കോളാസ് ജാക്‌സണുമായി എട്ട് വർഷത്തെ കരാറിൽ ചെൽസി ഒപ്പുവച്ചു.ഫ്രാൻസ് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന് RB ലീപ്‌സിഗിൽ നിന്ന് 52 മില്യൺ പൗണ്ട് കരാറിന് ശേഷം 2023 ലെ ചെൽസിയുടെ രണ്ടാമത്തെ സൈനിംഗാണ് 22 കാരൻ.37 മില്യൺ യൂറോയ്ക്കാണ് (31.8 മില്യൺ പൗണ്ട്) ജാക്‌സൺ ചെൽസിയിലെത്തിയത്. ഞായറാഴ്ചയാണ് അദ്ദേഹം മെഡിക്കൽ പൂർത്തിയാക്കിയത്.
സ്പാനിഷ് ടീമായ വില്ലാറിയലിനായി 2022-23 സീസണിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ജാക്‌സൺ ചെൽസിയിൽ ചേർന്നത്. അവസാന എട്ട് ലാ ലിഗ മത്സരങ്ങളിലെ ഒമ്പത് ഗോളുകൾ ഉൾപ്പെടെ 38 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടി.2021-22ൽ വില്ലാറിയലിനുവേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 10 മത്സരങ്ങൾ കളിച്ചെങ്കിലും ഗോളുകൾ ഒന്നും നേടിയില്ല.2021-22 ലെ ഭൂരിഭാഗം സമയത്തും അദ്ദേഹം വില്ലാറിയൽ ബിക്ക് വേണ്ടി കളിച്ചു, ഏഴ് തവണ സ്കോർ ചെയ്തു.
കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ 26 മത്സരങ്ങൾ കളിച്ച ജാക്‌സൺ 12 തവണ സ്കോർ ചെയ്തു.
Chelsea have completed the signing of Nicolas Jackson ✅pic.twitter.com/PKZ7vGSG1L
— Sky Sports Premier League (@SkySportsPL) June 30, 2023
കഴിഞ്ഞ സീസണിൽ ചെൽസി അത്ര മികച്ച പ്രകടനമല്ല പുറത്തെടുത്തത്.12-ാം സ്ഥാനത്തെത്തിയ ശേഷം ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മുൻ മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയെ ഈ സീസണിൽ മാനേജർ ആയി നിയമിക്കുകയും ചെയ്തു.1994 ന് ശേഷം ഒരു സീസണിലെ അവരുടെ ഏറ്റവും മോശം ഫിനിഷ് ആയിരുന്നു കഴിഞ്ഞ സീസണിലേത്. ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളാണ് ചെൽസിയോട് വിടപറഞ്ഞത്.30 മില്യൺ പൗണ്ടിന് മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേർന്നു.
🚨 OFFICIAL: Nicolas Jackson ➡️ @ChelseaFC 🔵 pic.twitter.com/V3y6ZuHY1Z
— 433 (@433) June 30, 2023
65 മില്യൺ പൗണ്ടിന് കെയ് ഹാവെർട്സ് ആഴ്സണലിൽ ചേർന്നു.മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലുമെത്തി.റൂബൻ ലോഫ്റ്റസ്-ചീക്ക് എസി മിലാനിൽ ചേർന്നു.മിഡ്ഫീൽഡർ എൻഗോലോ കാന്റെ സൗദി അറേബ്യൻ ക്ലബ് അൽ-ഇത്തിഹാദിലേക്ക് ചേക്കേറി. കലിഡൗ കൗലിബാലിയും എഡ്വാർഡ് മെൻഡിയും യഥാക്രമം അൽ ഹിലാലിനും അൽ അഹ്‌ലിക്കുമൊപ്പം ചേർന്നു.ഹക്കിം സിയെച്ച് അൽ-നാസറിലേക്ക് അടുക്കുകയാണ്.കൂടാതെ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കുള്ള ഒരു നീക്കത്തെ കുറിച്ച് സീസർ അസ്പിലിക്യൂറ്റ ചർച്ച ചെയ്യുന്നു.