ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് പ്രീമിയർ ലീഗ് വമ്പന്മാർ , 21ൽ പതിനെഞ്ചും ഇംഗ്ലീഷ് ക്ലബ്ബുകൾ| Chelsea

2022/23 സീസണിലേക്കുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തിരുന്നു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളുടെ ട്രാൻസ്ഫർ വിൻഡോയാണ് ക്ലോസാക്കിയിട്ടുള്ളത്. എന്നിരുന്നാലും ഫ്രീ ട്രാൻസ്ഫറുകൾ നടത്താനുള്ള അവസരം ഇപ്പോഴും ഈ ക്ലബ്ബുകൾക്കുണ്ട്.

ട്രാൻസ്ഫർ വിൻഡോ അടച്ചതോടെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ ചിലവുകളും വരുമാനവും കൂട്ടിയും കിഴിച്ചും ഇരിക്കുകയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബുകൾ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ളത് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയാണ്.266.99 മില്യൺ യുറോയാണ് ചെൽസി ചിലവഴിച്ചിട്ടുള്ളത്. 19 പുതിയ താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയിട്ടുള്ളത്.17 താരങ്ങൾ ക്ലബ്ബ് വിടുകയും ചെയ്തു.44 മില്യൺ യുറോയാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ വരുമാനമായി കൊണ്ട് ചെൽസിക്ക് ലഭ്യമായിട്ടുള്ളത്.

രണ്ടാമതായി ഏറ്റവും കൂടുതൽ പണം ഒഴുക്കിയ ടീമും ഇംഗ്ലീഷ് ക്ലബ്ബ് തന്നെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.238.02 മില്യൺ യുറോയാണ് യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്. ആകെ 19 താരങ്ങൾ യുണൈറ്റഡിലേക്ക് എത്തി. അക്കാദമി താരങ്ങളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.16 താരങ്ങളാണ് യുണൈറ്റഡ് വിട്ടിട്ടുള്ളത്.

ഏവരെയും ഞെട്ടിച്ചത് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ങ്ഹാമാണ്. ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ള ഇവർ 159.65 മില്യൺ യുറോയാണ് ചിലവഴിച്ചിട്ടുള്ളത്.30 താരങ്ങളെ സ്വന്തമാക്കിയ ഇവർ 18 താരങ്ങളെ പറഞ്ഞു വിടുകയും ചെയ്തു. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഈ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് വരുന്നത്.157 മില്യൺ യുറോയാണ് ബാഴ്സ ചിലവഴിച്ചിട്ടുള്ളത്.22 താരങ്ങളെയാണ് ബാഴ്സ പുതുതായി സ്വന്തമാക്കിയിട്ടുള്ളത്.ആഴ്സണൽ എട്ടാം സ്ഥാനത്തും പിഎസ്ജി ഒമ്പതാം സ്ഥാനത്തും വരുന്നു.30 താരങ്ങളെ സ്വന്തമാക്കിയ പിഎസ്ജി 147 മില്യണാണ് ചിലവഴിച്ചിട്ടുള്ളത്.

ആദ്യ 21 ടീമുകളുടെ ലിസ്റ്റിൽ 15 ടീമുകളും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് എന്നുള്ളത് ഇതിൽ നിന്നും വളരെ വ്യക്തമാണ്. ടീമുകൾ ചിലവഴിച്ചതിൽ നിന്നും ഇൻകം കുറച്ചതിനുശേഷം ഉള്ള ബാലൻസിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.ഈ 21 ക്ലബ്ബുകളുടെയും ബാലൻസ് മൈനസാണ്.

ചുരുക്കത്തിൽ എല്ലാ ക്ലബ്ബുകളും വലിയ അഴിച്ചു പണി നടത്തിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്. അക്കാദമിയിലേക്കുള്ള നിരവധി താരങ്ങളെ ഒട്ടുമിക്ക ക്ലബ്ബുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. സാധാരണ രൂപത്തിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കൂടുതൽ പണം ചിലവഴിക്കാറുള്ള മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും റയൽ മാഡ്രിഡും ഇത്തവണ വലിയ രൂപത്തിൽ കാശെറിയാത്തത് ശ്രദ്ധേയമായ കാര്യമായി മാറി.

Rate this post