പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനെ ബ്രൈറ്റൺ ആൻഫീൽഡിൽ സമനിലയിൽ തളച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഞ്ചു ഗോളിന് തകർത്തിയ ലിവര്പൂളിനെതിരെ 2-2 എന്ന സ്കോറിനാണ് സമനിലയിൽ തളച്ചത്.ലിവർപൂൾ ആദ്യം 2-0ന് മുന്നിൽ ആയിരുന്നു. ആദ്യ 24 മിനുട്ടിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ. ആദ്യം മൂന്നാം മിനുട്ടിൽ ക്യാപ്റ്റൻ ഹെൻഡേഴ്സന്റെ സ്ട്രൈക്ക്. പിന്നെ 24ആം മിനുട്ടിൽ മാനെയുടെ ഫിനിഷും. രണ്ട് ഗോളുകൾ. മറുവശത്ത് ബ്രൈറ്റൺ മൂന്ന് നല്ല അവസരങ്ങൾ ഉണ്ടാക്കി. അലിസൺ രണ്ടെണ്ണം സേവ് ചെയ്തപ്പോൾ ഒന്ന് പോസ്റ്റിൽ തട്ടിയും മടങ്ങി.
41 ആം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി.ലോങ് റേഞ്ചറിൽ എംവെപു ലിവർപൂൾ വലയിൽ ഒരു ഗോൾ എത്തിച്ചു. ഹാഫ് ടൈമിൽ സ്കോർ 2-1.65ആം മിനുട്ടിൽ ആരും ഇഷ്ടപ്പെട്ടു പോകുന്ന. ഒരു മനോഹര നീക്കത്തിനു ഒടുവിൽ ട്രൊസാർഡ് ബ്രൈറ്റണ് സമനില നൽകി. സ്കോർ 2-2. ഇതിനു ശേഷം ഒരിക്കൽ കൂടെ ബ്രൈറ്റൺ വലകുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണു സിറ്റി നേരിട്ടത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ വിൽഫ്രഡ് സാഹയിലൂടെ ക്രിസ്റ്റൽ പാലസ് മുന്നിലെത്തി.ആദ്യ പകുതിയുടെ അവസാനം സാഹയെ ഫൗൾ ചെയ്തതുന് ലപോർടെ ചുവപ്പ് കണ്ടതോടെ സിറ്റി 10 പേരായി ചുരുങ്ങുകയും ചെയ്തു. ഇത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയുടെ അവസാനം ഗബ്രിയേൽ ജീസുസ് സിറ്റിക്ക് സമനില നൽകി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. 88ആം മിനുട്ടിലെ ഗലഹറിന്റെ ഗോൾ ക്രിസ്റ്റൽ പാലസ് ജയം ഉറപ്പിക്കുകയും ചെയ്തു. 10 മത്സരങ്ങളിൽ 20 പോയിന്റുമായി സിറ്റി ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പാലസ് 12 പോയിന്റുനായു 13ആം സ്ഥാനത്താണ്.
CONOR GALLAGHER DOUBLES THE LEAD VS MANCHESTER CITY!
— Ronald Morgan (@ronaldmorgan_) October 30, 2021
Goal – GALLAGHER
Assist – OLISE
Man City 0-2 Crystal Palace (88 mins)#FPL #MCICRY
Follow for more goals @ronaldmorgan_ pic.twitter.com/GXMosBofB4
പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസി തകർപ്പൻ ജയം നേടി. ന്യൂ കാസിലിനെ നേരിട്ട ചെൽസി മൂന്നു ഗോള്അകലുടെ ജയമാണ് സ്വന്തമാക്കിയത്.പ്രതിരോധ താരം റീസ് ജെയിംസ് രണ്ട് ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ ജോർജിൻജോ നേടി.ആദ്യ പകുതിയിൽ ഹകീം സീയെച്ചിലൂടെ ചെൽസി ഗോൾ നേടിയെങ്കിലും താരം ഓഫ് സൈഡ് ആയി.എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയ ചെൽസി 65 ആം മിനുട്ടിൽ റീസ് ജെയിംസിലൂടെ മുന്നിലെത്തി.അധികം താമസിയാതെ 77 ആം മിനുട്ടിൽ ജെയിംസ് രണ്ടാം ഗോളും നേടി.തുടർന്ന് അധികം താമസിയാതെ ചെൽസി താരം ഹാവെർട്സിനെ ന്യൂ കാസിൽ ഗോൾ കീപ്പർ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിക്ക് മൂന്നാമത്തെ ഗോളും നേടികൊടുക്കുകയായിരുന്നു. 25 പൊന്റുമായി ചെൽസിയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.
ജർമൻ ബുണ്ടസ് ലീഗിൽ ബയേൺ മ്യൂണിക്ക് തകർപ്പൻ ജയം നേടി. യൂണിയൻ ബെർലിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തകർത്തത്.റോബർട്ട് ലെവൻഡോവ്സ്കി (15′ PEN, 23′)ലെറോയ് സാനെ (34′)കിംഗ്സ്ലി കോമാൻ (60′)തോമസ് മുള്ളർ (79′)എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ തോർഗൻ ഹസാർഡ് (40′) സ്റ്റെഫൻ ടിഗ്ഗസ് (63′) എന്നിവർ നേടിയ ഗോളുകൾക്ക് ഡോർട്ട്മുണ്ട് എഫ്സി കൊളോൺ പരാജയപ്പെടുത്തി.