ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ തകർപ്പൻ ജയവുമായി ബ്രൈറ്റൺ. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്രൈറ്റന്റെ ജയം. ചെൽസി പരിശീലകൻ ഗ്രഹാം പോട്ടറുടെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്.കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ മികച്ച ഫുട്വർക്കിലൂടെ ഫോർവേഡ് ലിയാൻഡ്രോ ട്രോസാർഡ് തന്റെ ടീമിനെ മുന്നിലെത്തിച്ചു. 14 ആം മിനുട്ടിലും 42 ആം മിനുട്ടിലും റൂബൻ ലോഫ്റ്റസ് ചീക്കിന്റെയും ട്രെവോ ചലോബയുടെയും സെൽഫ് ഗോളുകൾ ആതിഥേയരെ 3-0ന് മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഗോൾ കീപ്പർ കെപ്പക്ക് പകരം മെൻഡിയെത്തി. 48-ാം മിനിറ്റിൽ കോണർ ഗല്ലഗറിന്റെ ക്രോസ് ഹെഡ് ചെയ്ത് ഫോർവേഡ് കെയ് ഹാവെർട്സ് ചെൽസിയെ മത്സരത്തിലേക്ക് കൊണ്ട് വന്നു. ഇഞ്ചുറി ടൈമിൽ പാസ്കൽ ഗ്രോസ് നേടിയ ഗോൾ ബ്രൈറ്റന്റെ ഗോൾ പട്ടിക തികച്ചു. ബ്രൈറ്റന്റെ പ്രതിരോധവും ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്റെ മികച്ച പ്രകടനവും ചെൽസിയെ തടഞ്ഞുനിർത്തി.പോട്ടറുടെ കീഴിൽ ചെൽസിയുടെ ഒമ്പത് മത്സരങ്ങളുടെ അപരാജിത റൺ അവസാനിപ്പിച്ചു. പോയിന്റ് ടേബിളിൽ 12 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
റോഡ്രിഗോ ബെന്റാൻകൂർ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ടോട്ടൻഹാം ഹോട്സ്പർ ബോൺമൗത്തിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.കീഫർ മൂറിന്റെ മികച്ച ബ്രെയ്സിനു ശേഷം തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് തോൽവിയിലേക്ക് അന്റോണിയോ കോണ്ടെയുടെ ടീം പോവുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ റയാൻ സെസെഗ്നൺ, ബെൻ ഡേവിസ്, ബെന്റാൻകൂർ എന്നിവരുടെ ഗോളുകൾ അവരെ വിജയത്തിലേക്കും മൂന്നാം സ്ഥാനത്തും നിലനിർത്തി.
22-ാം മിനിറ്റിൽ വലത് വിംഗിൽ നിന്ന് മാർക്കസ് ടാവർനിയറുടെ പാസിൽ നിന്നും കീഫർ മൂർ ആദ്യ ഗോൾ നേടി. ഹാഫ് ടൈമിന് തൊട്ടുപിന്നാലെ ആദം സ്മിത്തിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ മൂർ രണ്ടാം ഗോൾ നേടി. 57-ാം മിനിറ്റിൽ യാൻ സെസെഗ്നൺ ടോട്ടൻഹാമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.73-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഡേവീസിന്റെ ഹെഡ്ഡർ ടോട്ടൻഹാമിനെ സമനിലയിലേക്കെത്തിച്ചു. ഇഞ്ചുറി ടൈമിൽ പകരക്കാരനായ ബെന്റാൻകൂറിന്റെ ഹെഡ്ഡർ ടോട്ടറെഭാമിന്റെ വിജയം ഉറപ്പിച്ചു.13 കളികളിൽ നിന്ന് 26 പോയിന്റുമായി ടോട്ടൻഹാം മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ബുണ്ടസ്ലിഗയിൽ മെയിൻസിനെ 6-2ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്.സാഡിയോ മാനെ ഒരു തവണ സ്കോർ ചെയ്യുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.സെർജ് ഗ്നാബ്രി, ജമാൽ മുസിയാല, ലിയോൺ ഗൊറെറ്റ്സ്ക എന്നിവരും പകരക്കാരനായ മാത്തിസ് ടെൽ, എറിക് മാക്സിം ചൗപോ-മോട്ടിംഗ് എന്നിവരോടൊപ്പം ബയേണിനായി ലക്ഷ്യം കണ്ടു.സിൽവൻ വിഡ്മറിൻ യും മാർക്കസ് ഇംഗ്വാർട്സനുമാണ് മെയ്ൻസിന്റെ ഗോളുകൾ നേടിയത്. 12 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി ലീഗിൽ ബയേൺ ഒന്നാമതെത്തി.
വിക്ടർ ഒസിംഹെൻ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ സാസുവോളോയെ 4-0 ന് തകർത്ത് നാപ്പോളി. തോൽവി അറിയാത്ത സീരി എ റൺ 16 മത്സരങ്ങളിലേക്ക് നീട്ടാനും നാപോളിക്ക് സാധിച്ചു.നാലാം മിനിറ്റിൽ ഖ്വിച ക്വാറത്സ്ഖേലിയയുടെ പാസ് തട്ടിയെടുത്ത് ഒസിംഹെൻ നാപ്പോളിയെ മുന്നിലെത്തിച്ചു.19-ാം മിനിറ്റിൽ ക്വാറാറ്റ്സ്ഖേലിയയുടെ മറ്റൊരു പാസിൽ നിന്നും നൈജീരിയൻ സ്ട്രൈക്കർ രണ്ടമത്തെ ഗോൾ നേടി.36-ാം മിനിറ്റിൽ ക്വാററ്റ്സ്ഖേലിയയുടെ ഗോളിൽ സ്കോർ 3 -0 ആക്കി ഉയർത്തി.
77-ാം മിനിറ്റിൽ ഒരു മോശം സാസുവോലോയുടെ പാസ് പിടിച്ചെടുത്ത ഒസിംഹെൻ തന്റെ ഹാട്രിക് തികച്ചു.84-ാം മിനിറ്റിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് എടുത്ത് അർമാൻഡ് ലോറിയന്റെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സാസുവോലോയുടെ പരാജയം പൂർത്തിയായി.12 കളികളിൽ നിന്ന് 32 പോയിന്റുമായി നാപോളിക്ക് സീരി എയിൽ ആറ് പോയിന്റ് ലീഡുണ്ട്. ഞായറാഴ്ച ടോറിനോയെ നേരിടുന്ന രണ്ടാം സ്ഥാനക്കാരായ എസി മിലാനേക്കാൾ ആറ് പോയിന്റ് മുന്നിലാണ് അവർ. 15 പോയിന്റുമായി സാസുവോലോ ഒമ്പതാം സ്ഥാനത്താണ്.