ഒഫീഷ്യൽ : ചെൽസിക്ക് പുതിയ പരിശീലകനായി!| Chelsea

കഴിഞ്ഞ ദിവസം ലോക ഫുട്ബോളിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ഇംഗ്ലീഷ് ശക്തികളായ ചെൽസി തങ്ങളുടെ പരിശീലകനായ തോമസ് ടുഷേലിനെ പുറത്താക്കിയതായിരുന്നു. ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ ഒരുപാട് പ്രധാനപ്പെട്ട കിരീടങ്ങൾ നേടിക്കൊടുത്ത ടുഷലിനെ ഇത്ര വേഗത്തിൽ പുറത്താക്കുമെന്നുള്ളത് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ ആ കടുത്ത തീരുമാനമെടുക്കാൻ ചെൽസിയും പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിയും അധികം തലപുകച്ചതുമില്ല.

ഇനി ചെൽസിയുടെ പുതിയ പരിശീലകനാരാവും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.പോച്ചെട്ടിനോ,സിദാൻ എന്നിവരുടെ പേരുകളൊക്കെ തുടക്കത്തിൽ ഉയർന്നു കേട്ടിരുന്നുവെങ്കിലും അതെല്ലാം ഇപ്പോൾ അസ്ഥാനത്തായിട്ടുണ്ട്.മറിച്ച് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ഗ്രഹാം പോട്ടർ തന്നെയാണ് ചെൽസിയുടെ പുതിയ പരിശീലകനായി കൊണ്ട് എത്തുക.

ഇക്കാര്യം ചെൽസി ചെൽസി ഇപ്പോൾ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നേരത്തെ തന്നെ പോട്ടർ തന്നെയാണ് ചെൽസിയുടെ പുതിയ പരിശീലകനെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. പോട്ടർക്കും അദ്ദേഹത്തിന്റെ ക്ലബ്ബായ ബ്രൈറ്റണും ചെൽസി ഓഫറുകൾ നൽകിയിട്ടുണ്ട്. ഈ ഓഫറുകൾ സ്വീകരിക്കപ്പെട്ടതോടെയാണ് ഒഫീഷ്യൽ ആയിട്ടുള്ളത്.

5 വർഷത്തെ കരാറിലാണ് ഇദ്ദേഹം ചെൽസിയുമായി ഒപ്പു വച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കൊണ്ടുവരണം എന്നുള്ളത് നേരത്തെ തന്നെ ബോഹ്ലി തീരുമാനിച്ചിരുന്നു എന്നാണ് വിവരങ്ങൾ.കുക്കുറല്ലയെ ബ്രയിറ്റണിൽ നിന്നും പൊന്നും വില കൊടുത്ത് എത്തിച്ചതിലൊക്കെ ഇതിന് സ്വാധീനമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

നിലവിൽ ബ്രയിറ്റണെ മികച്ച രൂപത്തിൽ മുന്നോട്ട് കൊണ്ടുപോയിട്ടുള്ള പരിശീലകനാണ് പോട്ടർ. പ്രീമിയർ ലീഗിലെ ആറുമത്സരങ്ങളിൽ നാലുമത്സരങ്ങളിലും വിജയം നേടാൻ പോട്ടറുടെ ബ്രയിറ്റണ് കഴിഞ്ഞിട്ടുണ്ട്. 13 പോയിന്റ് ഉള്ള ബ്രയിറ്റൺ ഇപ്പോൾ നാലാം സ്ഥാനത്താണ്.അതേസമയം ആറാം സ്ഥാനത്തുള്ള ചെൽസിയെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് പോട്ടറുടെ മുന്നിലുള്ള വെല്ലുവിളി. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബ്ബിനോട് പോലും അട്ടിമറി തോൽവി ഏറ്റുവാങ്ങിയ സ്ഥിതിയിലാണ് ചെൽസിയുള്ളത്. അതിനൊക്കെ ഇനി മാറ്റം വരുത്തേണ്ടത് ഇദ്ദേഹമാണ്.

Rate this post
Chelsea