കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ ആറാം ജയം തടഞ്ഞ് ചെന്നൈയിൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ അഞ്ചു വിജയങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് സമനില. ചെന്നൈ ജവാഹര്ലാല് നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ആദ്യ പകുതിയിൽ സഹലിന്റെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടമ്മ പകുതിയിൽ വിൻസി ബാരെറ്റോയുടെ ഗോളിൽ ചെന്നൈയിൻ തളക്കുകയായിരുന്നു.10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ നാലാമത് നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് ആണ്‌

കേരളം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോട് കൂടിയാണ് മത്സരം ആരംഭിച്ചത്.അഡ്രിയാൻ ലൂണയുടെ 40 വാര അകലെയിൽ നിന്നുള്ള വലം കാൽ ഷോട്ട് സേവ് ചെയ്തു. 22 ആം മിനുട്ടിൽ അഡ്രിയാൻ ലൂണ എടുത്ത ഒരു ലോങ് ഫ്രീകിക്ക് ചന്നൈയിന് ഗോകീപ്പർ ദെബിജിത് രക്ഷപെടുത്തി.എന്നാൽ തൊട്ടടുത്ത മിനുട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.ഇവാൻ കലിയുഷ്നൊയുടെ ത്രൂ പാസ് സ്വീകരിച്ച സഹൽ ദെബിജിതിന് മുകളിലൂടെ ചിപ് ചെയ്ത് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ മൂന്നാം ഗോളായി ഇത്.

ആദ്യ പകുതിയിൽ സമനില ഗോൾ നേടാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. രണ്ടമ്മ പകുതിയുടെ തുടക്കത്തിൽ തന്നെ വിൻസി ബാരെറ്റോയുടെ ഗോളിൽ ചെന്നൈ സമനില പിടിച്ചു .റഹീമിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ഷോട്ട് രക്ഷപ്പെടുത്താൻ ഗിൽ ഡൈവ് ചെയ്യുകയും പന്ത് തട്ടിയകറ്റുകയും ചെയ്‌തെങ്കിലും കുതിച്ചുകയറിയ വിൻസി ബാരെറ്റോ ഒരു മികച്ച വോളിയിലൂടെ പന്ത് വലയിലാക്കി ചെന്നൈയ്ക്ക്സമനില നേടിക്കൊടുത്തു.

60 ആം മിനുട്ടിൽ നിഷ് കുമാറിന്റെ പാസിൽ നിന്നുള്ള സഹൽ സമദിന്റെ വലത് കാൽ ഷോട്ട് പുറത്തേക്ക് പോയി. 66 ആം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ ദേബ്ജിത് രക്ഷപെടുത്തി. വിജയ ഗോളിനായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം തുടർന്ന് കൊണ്ടേയിരുന്നെങ്കിലും ചെന്നൈയിൻ പ്രതിരോധം തകർക്കാൻ സാധിച്ചില്ല.മത്സരത്തിന്റെ അവസാന പത്തു മിനുട്ടിൽ ലെസ്‌കോവിച്ചിനും ലൂണക്കും ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.ഇഞ്ചുറി ടൈമിൽ ദിമിട്രിയോസ് ഡയമന്റകോസിന്റെ ബോക്‌സിന് പുറത്ത് നിന്നുള്ള ഇടത് കാൽ ഷോട്ട് പുറത്തേക്ക് പോയി.

Rate this post
Kerala Blasters