ഖത്തർ ലോകകപ്പിന്റെ ഉത്ഘാടന മത്സരത്തിൽ ചിലി കളിക്കുമോ അതോ ഇക്വഡോർ കളിക്കുമോ ?|Qatar 2022
32 ടീമുകളുടെ ലോകകപ്പ് നവംബർ 20 ന് ആരംഭിക്കാൻ ഒമ്പത് ആഴ്‌ചകൾ ശേഷിക്കെ ആതിഥേയരായ ഖത്തറിനെതിരായ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ കളിക്കാൻ സാധിക്കില്ല.ഇക്വഡോറിന്റെ റൈറ്റ് ബാക്കായ ബൈറോൺ കാസ്റ്റിയോയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഫിഫ അവർക്കെതിരെ നടപടിക്കൊരുങ്ങുകയാണ്.
അങ്ങനെ വന്നാൽ ഇക്വഡോറിന് പകരമായി ചിലി വേൾഡ് കപ്പിന്റെ ഉൽഘാടന മത്സരം കളിക്കും. ഇക്വഡോറിന്റെ ലോകകപ്പ് സ്ഥാനത്തെ വെല്ലുവിളിച്ചുള്ള അപ്പീൽ ചിലി വ്യാഴാഴ്ച ഫിഫയ്ക്ക് സമർപ്പിക്കുയ്ക്കയും ചെയ്തു.24 മണിക്കൂറിനുള്ളിൽ വിധി വരാനുള്ള എല്ലാ സാധ്യതയുമുണ്ട്.എട്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിച്ച കാസ്റ്റിലോ 10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഇക്വഡോറിനെ ലോകകപ്പിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. ഇക്വഡോറിനായി കളിക്കാൻ കാസ്റ്റിലോ ഒരിക്കലും യോഗ്യനല്ലെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് ചിലി അവകാശപ്പെടുന്നു.
അതിനാൽ കാസ്റ്റില്ലോ കളിച്ച എട്ട് മത്സരങ്ങളും റദ്ദാക്കപ്പെടണം എന്ന് ചിലി ആവശ്യപ്പെടുകയാണ്. ഇക്വഡോറിനെ അയോഗ്യരാക്കിയാൽ ചിലിക്ക് ഖത്തറിൽ കളിക്കാനുള്ള അവസരം ലഭിക്കും.ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏഴാം സ്ഥാനത്താണ് ചിലി ഫിനിഷ് ചെയ്തത് .കൊളംബിയയാണ് ആറാമതായി ഫിനിഷ് ചെയ്തത്.എട്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കാസ്റ്റിലോ കളിച്ചിട്ടുണ്ട്. ആരാപണം ശെരിയെന്നു തെളിയിക്കപെട്ടാൽ ഇക്വഡോറിന് എട്ട് കളികളും 3-0 തോൽവിയായി നഷ്ടപ്പെടുത്താനും ദക്ഷിണ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് നിന്ന് താഴാനും നിർബന്ധിതമാകും.ഇത് സംഭവിച്ചാൽ ചിലി സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയരുകയും യോഗ്യത ഉറപ്പാവുകയും ചെയ്യും.
ഫിഫയും ഖത്തറും ആയിരക്കണക്കിന് ടിക്കറ്റുകളും താമസ മുറികളും ഇക്വഡോർ ആരാധകർക്ക് വിൽക്കുന്നതിനിടയിലാണ് കേസ് നടക്കുന്നത്.ബരാക് ഒബാമയുടെ രണ്ടാം ഭരണകൂടത്തിലെ മുൻ വൈറ്റ് ഹൗസ് കൗൺസലായിരുന്ന നീൽ എഗ്ഗ്‌ലെസ്റ്റൺ എന്ന അമേരിക്കക്കാരനാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഫിഫ ജഡ്ജി. ഫിഫയുടെ തീരുമാനം ഇക്വഡോർ ഫുട്ബോളിന് വലിയ നഷ്ടമാവുംവരുത്തുക എന്നുറപ്പാണ്. ചിലിക്കാകട്ടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസരമാണ് വന്നു ചേരാൻ പോകുന്നത്.
Kaveh Solhekol discusses Ecuador's battle to stay in the World Cup, despite Chile's frustration… pic.twitter.com/SX7ZiLqJcs
— Sky Sports Football (@SkyFootball) September 15, 2022
ഇക്വഡോറിന്റെ റൈറ്റ് ബാക്കായി കളിച്ച ബൈറോൻ കാസ്റ്റിലോ രാജ്യത്തിനായി കളിക്കാൻ യോഗ്യനല്ലെന്ന് ചിലിയുടെ പരാതിയിന്മേൽ അന്വേഷം പ്രഖ്യാപിച്ചിരുന്നു. ചിലി വേൾഡ് ഫുട്ബോൾ ഗവേണിംഗ് ബോഡിക്ക് സംഭവതിന്മേൽ പരാതി നൽകിയത്. ബൈറോൺ കാസ്റ്റില്ലോ 1995-ൽ കൊളംബിയയിലെ ടുമാകോയിലാണ് ജനിച്ചതെന്നും 1998-ൽ ഇക്വഡോറിയൻ നഗരമായ ജനറൽ വില്ലാമിൽ പ്ലേയാസിലല്ലെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളിൽ പറഞ്ഞതിന് തെളിവുണ്ടെന്ന് ചിലിയൻ ഫുട്ബോൾ ഫെഡറേഷൻ അവകാശപ്പെട്ടിരുന്നു.സംഭവം അന്വേഷിച്ച ഫിഫ സമിതി കാസ്റ്റിയോ ഇക്വഡോർ പൗരനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അവരുടെ ലോകകപ്പിലെ സ്പോട്ട് നിലനിൽക്കുമെന്നും പ്രഖ്യാപിച്ചു.
FIFA faces a dilemma as it starts hearing Chile’s appeal on Ecuador’s Byron Castillo eligibility. New evidence claims Castillo was born in Colombia which would force Ecuador to forfeit all eight games as 3-0 losses and drop from fourth place in the South American qualifying group pic.twitter.com/AxVS9IyrjU
— Erik (@EricNjiiru) September 15, 2022
ഇക്വഡോർ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ താരം തന്റെ പേപ്പറുകളിൽ കൃത്രിമം കാണിച്ചുവെന്നതിന്റെ തെളിവുകൾ ഡെയ്‌ലി മെയിൽ പത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യത്തിൻറെ വേൾഡ് കപ്പ് പങ്കാളിത്തം വീണ്ടും ആശങ്കയിലായി.ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് കാസ്റ്റിയോ ജനനസർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണ്. മാത്രവുമല്ല ഇക്വഡോർ ഫുട്ബോൾ അധികൃതർക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും അവർ അത് മറച്ചുവയ്ക്കുകയുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദം ആദ്യ ഉയർന്ന 2018-ൽ ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനിൽ നിന്നുള്ള അന്വേഷണസംഘത്തോട് താൻ ജനിച്ച വർഷത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും കാസ്റ്റിയോ വെളിപ്പെടുത്തിയതിന്റെ റെക്കോർഡിങ്ങുകൾ ഡെയ്ലി മെയിൽ പുറത്തുവിട്ടു.1998-ലാണ് കാസ്റ്റിയോ ജനിച്ചതെന്നാണ് ഇക്വഡോർ രേഖകളിലുള്ളത്. എന്നാൽ താൻ 1995-ൽ ജനിച്ചതായും പറയുന്നുണ്ട് .ഇക്വഡോറിൽ ബൈറോൺ ഡേവിഡ് കാസ്റ്റില്ലോ സെഗുറ എന്ന് രജിസ്റ്റർ ചെയ്തപ്പോൾ തന്റെ യഥാർത്ഥ പേര് “ബെയ്‌റോൺ ജാവിയർ കാസ്റ്റില്ലോ സെഗുറ” ആണെന്നും അദ്ദേഹം സമ്മതിച്ചു. ഇക്വഡോറിൽ നിന്നുള്ള ഒരു വ്യവസായിയാണ് തനിക്ക് പുതിയ പേര് നൽകിയതെന്നും കാസ്റ്റിയോ വെളിപ്പെടുത്തി.