അർജന്റീനക്ക് എതിരാളികളുടെ കാര്യത്തിൽ തീരുമാനമായി, ഏഷ്യയിലെത്തും പക്ഷേ ഇന്ത്യയിലേക്കില്ല..

നിലവിലെ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമുമായി സൗഹൃദ മത്സരങ്ങൾ കളിക്കുവാനുള്ള കാത്തിരിപ്പിലാണ് ഓരോ ദേശീയ ടീമുകളും. മികച്ച ഫോമിൽ കളിക്കുന്ന ലിയോ മെസ്സിയെ സംഘത്തിനെയും നേരിടാൻ മാർച്ച് മാസത്തിൽ ഒരുങ്ങുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ടീമുകൾ ആണെന്ന് സൂചന.

ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുമ്പായി മാർച്ച് മാസത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. മാർച്ച് മാസത്തിൽ നടക്കുന്ന സൗഹൃദം മത്സരങ്ങളിൽ അർജന്റീനയുടെ എതിരാളികൾ ആഫ്രിക്കൻ ടീമായ ഘാന, ഏഷ്യൻ ടീമായ ചൈന എന്നിവരാണെന്ന് സൂചനകൾ.

ഈ രണ്ടു മത്സരങ്ങളും ചൈനയിൽ വച്ച് നടക്കാനാണ് സാധ്യതകളുള്ളത്. മാർച്ച് മാസം നടക്കുന്ന ഈ രണ്ടു മത്സരങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് മുൻപായി അർജന്റീന നിരവധി ദേശീയ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.

യൂറോപ്പിലെയും മികച്ച ടീമുകളുമായി അർജന്റീന സൗഹൃദമത്സരങ്ങൾ സംഘടിപ്പിക്കുവാൻ അണിയറയിൽ നീക്കങ്ങൾ നടത്തുന്നുണ്ട്. എന്തായാലും മാർച്ച്‌ മാസത്തിലെ അർജന്റീയുടെ സാധ്യത എതിരാളികൾ ഏഷ്യൻ കരുത്തരായ ചൈന, ആഫ്രിക്കൻ കരുത്തരായ ഘാന എന്നീ ടീമുകളാണ്.

2/5 - (3 votes)
Argentina