ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നതിനെക്കുറിച്ചും ലോകകപ്പിനെക്കുറിച്ചും ക്രിസ്റ്റ്യൻ റൊമേറോ |Cristian Romero

ആടിയുലയുന്ന അർജൻറീന പ്രതിരോധത്തിലേക്ക് വളരെ വൈകിക്കിട്ടിയ മുത്താണ് ക്രിസ്റ്റ്യൻ റൊമേറോയെന്ന 24 കാരൻ. വളരെ കാലത്തിനു ശേഷമാണ് ലോകോത്തര നിലവാരമുള്ള ഒരു പ്രതിരോധ താരം അര്ജന്റീന ടീമിലെത്തുന്നത്.ലയണൽ മെസി ഉൾപെട്ട അർജൻറീനിയൻ ടീമിന്റെ ഏറ്റവും വലിയ തലവേദന ആടിയുലയുന്ന പ്രതിരോധമായിരുന്നു.

ലോകകപ്പിലും കോപ്പ അമേരിക്കയിലും താരതമ്യേന ശക്തി കുറഞ്ഞ എതിരാളികളോടുപോലും അർജൻറീന ടീം തോൽവി നേരിട്ടപ്പോൾ ആരാധകരെയും അത് ഏറെ ദു:ഖിപ്പിച്ചു. ആരാധകരുടെ പ്രാർത്ഥനകൾക്ക് ഫലമെന്നോണം ആടിയുലയുന്ന പ്രതിരോധത്തെ കോട്ട കെട്ടി സംരക്ഷിക്കാൻ എത്തിയ താരമായിരുന്നു റോമെറോ. ഖത്തർ വേൾഡ് കപ്പിൽ അര്ജന്റീനയുടെ പ്രതീക്ഷകൾ 24 കാരന്റെ പ്രകടനങ്ങളെ കൂടി ആ ശ്രയിച്ചിരിക്കുന്നു.കോമോ ടെ വായുമായുള്ള അഭിമുഖത്തിൽ, ലയണൽ മെസ്സി, അർജന്റീന എന്നിവയെക്കുറിച്ച് ക്രിസ്റ്റ്യൻ റൊമേറോ സംസാരിച്ചു.

“മെസ്സിയുമായി പിച്ച് പങ്കിടുന്നത് വളരെ സന്തോഷകരമാണ്. അഞ്ച് വർഷം മുമ്പ്,ഞാൻ ഫുട്ബോൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് കോർഡോബയിലായിരുന്നു, ഇപ്പോൾ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ടീമുമായി സ്ക്വാഡ് പങ്കിടുന്നു.ഞാൻ വളരെ ഉത്കണ്ഠാകുലനാണ്, ഖത്തറിൽ വരാൻ കാത്തിരിക്കുകയാണ്. ദേശീയ ടീമിൽ അവിശ്വസനീയമായ ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടു, ഇന്ന് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു, ഞങ്ങളുടെ അടുത്ത ഗെയിം കളിക്കുന്നതിനായി കാത്തിരിക്കുകയാണ്” റോമെറോ പറഞ്ഞു.

“കുട്ടിയായിരുന്നപ്പോൾ ഞാൻ പുയോളും പിക്വെയുടെ ഉൾപ്പെടുന്ന ബാഴ്‌സലോണയുടെ കളികൾ ഒരുപാട് കാണുമായിരുന്നു. ഇന്ന് ഞാൻ വാൻ ഡിക്കിനെ വളരെയധികം പിന്തുടരുന്നുണ്ട് .പ്രീമിയർ ലീഗ് വളരെ ശാരീരികമായ ഒരു ലീഗാണ്, അവിടെ നിങ്ങൾ എല്ലായ്പ്പോഴും 100% ആയിരിക്കണം. നിങ്ങൾ ശരിയല്ലെങ്കിൽ, അവർ നിങ്ങളെ കടന്നുപോകും. ഇറ്റലിയിൽ ഇത് കൂടുതൽ തന്ത്രപരമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.“തീർച്ചയായും എനിക്ക് മെച്ചപ്പെടുത്താൻ ധാരാളം കാര്യങ്ങൾ ഉണ്ട്. ദേശീയ ടീമിലും ടോട്ടൻഹാമിലും എന്നെ ഒരുപാട് പഠിപ്പിക്കുന്ന രണ്ട് കോച്ചിംഗ് സ്റ്റാഫുകൾ എനിക്കുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജൂൺ 3-ന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സീനിയർ ദേശീയ ടീമിനായി റൊമേറോ തന്റെ അരങ്ങേറ്റം നടത്തി, മുഴുവൻ മത്സരവും കളിച്ചു.ജൂൺ 8-ന് അർജന്റീനയ്‌ക്കുവേണ്ടിയുള്ള തന്റെ തുടർന്നുള്ള മത്സരത്തിൽ, കൊളംബിയയ്‌ക്കെതിരെ 130 സെക്കൻഡുകൾക്ക് ശേഷം തകർപ്പൻ ഹെഡറിൽ നിന്ന് അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. 1985-ൽ വെനസ്വേലയ്‌ക്കെതിരെ 168 സെക്കൻഡിന് ശേഷം ഡീഗോ മറഡോണ നേടിയ ഗോളിനെ മറികടന്ന് ഒരു പ്രൊഫഷണൽ മത്സരത്തിൽ അർജന്റീനയ്ക്ക് വേണ്ടി നേടിയ ഏറ്റവും വേഗമേറിയ ഗോൾ എന്ന റെക്കോർഡും ഈ ഗോൾ തകർത്തു. അർജന്റീനക്ക് വേണ്ടി ഇതുവരെ 11 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്, പരിക്ക് മൂലം ഈ വര്ഷം കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല.

Rate this post
ArgentinaCristian RomeroFIFA world cupLionel Messi