❝ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗിനെ മാറ്റിയെന്ന് പെപ് ഗാർഡിയോള❞ |EPL 2021/22

കഴിഞ്ഞ വർഷം ചെൽസിയിൽ റൊമേലു ലുക്കാക്കുവിനേയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജാഡോൺ സാഞ്ചോ എന്നിവരെയും സൈൻ ചെയ്തതോടെ പ്രീമിയർ ലീഗിന്റെ കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ഭീഷണിയിലാകുമെന്ന് നിരവധി ആരാധകർക്കും പണ്ഡിതർക്കും തോന്നിയിരുന്നു.

സെർജിയോ അഗ്യൂറോയെ അതേ ജാലകത്തിൽ ടോട്ടൻഹാമിന്റെ ഹാരി കെയ്‌നാക്കി മാറ്റുന്നതിൽ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടതിനെത്തുടർന്ന് സ്‌ട്രൈക്കർ ഇല്ലാതെയാണ് സിറ്റി സീസൺ ആരംഭിച്ചത്.ജുർഗൻ ക്ലോപ്പിന്റെ ലിവർപൂൾ RB ലീപ്‌സിഗിൽ നിന്ന് ഡിഫൻഡർ ഇബ്രാഹിമ കൊണേറ്റിനെ മാത്രം സൈൻ ചെയ്തു. കൂടുതൽ വലിയ താരങ്ങളെ ഇരു ടീമുകളും സ്വന്തമാക്കാത്തതോടെ ചെൽസിക്കും യൂണൈറ്റഡിനും ഇരു ടീമിനെതിരെയും കൂടുതൽ വെല്ലുവിളി ഉയർത്താനാവുമെന്ന് ഏവരും പ്രതീക്ഷിച്ചു.

എന്നാൽ പ്രതീക്ഷാൽ ഒന്നും ഫലം കണ്ടില്ല.നോർത്ത്-വെസ്റ്റിൽ നിന്നുള്ള രണ്ട് ഇംഗ്ലീഷ് വമ്പന്മാർ തമ്മിലുള്ള പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ഏപ്രിൽ 10-ന് ഏറ്റുമുട്ടുമ്പോൾ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനേക്കാൾ ഒരു പോയിന്റ് മാത്രം മുകളിൽ നിൽക്കുന്നു.ആ മത്സരത്തോടെ പ്രീമിയർ ലീഗിന്റെ ഏകദേശ ചിത്രം പുറത്ത് വരുകയും ചെയ്യും.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ തന്റെ ടീമിന്റെ 1-0 വിജയത്തിന് ശേഷം സംസാരിച്ച പെപ് ഗ്വാർഡിയോള തങ്ങളുടെ ടൈറ്റിൽ എതിരാളികൾ പ്രീമിയർ ലീഗിന്റെ നിലവാരം ഉയർത്തിയ വസ്തുത എടുത്തുകാണിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗിന്റെ നിലവാരവും ലക്ഷ്യങ്ങളും കൂടുതൽ ഉയരത്തിൽ എത്തിച്ചു എന്ന് അഭിപ്രായപ്പെട്ടു.ഞങ്ങൾ പരസ്പരം വളരെയധികം വളരെയധികം മത്സരിക്കുന്നു ഞങ്ങളെ പിന്തുടരാൻ കൂടുതൽ മുന്നേറേണ്ടിയിരിക്കുന്നു എന്ന് മറ്റു ടീമുകൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം 2018/19 സീസണിൽ കാണാൻ സാധിച്ചു.

മാഞ്ചസ്റ്റർ സിറ്റി 98 പോയിന്റുമായി ലീഗ് ജേതാക്കളായി. ലിവർപൂൾ 97 പോയിന്റുമായി രണ്ടാമതെത്തി.നിലവിലെ സീസണിൽ, മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും യഥാക്രമം 97, 96 പോയിന്റുകൾ ലഭിക്കും.പ്രീമിയർ ലീഗ് ചരിത്രത്തിൽ ഈ രണ്ട് ടീമുകളും മാത്രം നേടിയ നേട്ടമാണിത്.വരുന്ന സീസണുകളിലും ഇവരെ മറികടന്ന് ഒരു ടീമിന് കിരീടം നേടുക എന്നത് അത്ര അനായാസം ആയിരിക്കില്ല.

Rate this post
English Premier LeagueLiverpoolManchester city