ലയണൽ മെസ്സി ഇറങ്ങി നിമിഷങ്ങൾക്കകം ഗോൾ നേടി താരം വീണ്ടും ഫോമിലേക്കുയർന്നിരിക്കുകയാണ്. റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ബാഴ്സയ്ക്ക് വേണ്ടി കളിയുടെ ഗതി മാറ്റിയത് അർജന്റീനയുടെ കപ്പിത്താനാണ്.
കൂമാൻ 57ആം മിനുറ്റിൽ മെസ്സിയെ ഇറക്കുന്നു, കൂമാന്റെ തന്ത്രപരമായ മാറ്റം ഫലിക്കുകയും ചെയ്തു. 59മത്തെ മിനുറ്റിൽ മെസ്സി ബാഴ്സയ്ക്ക് വേണ്ടി സമനില ഗോൾ നേടുന്നു.
മത്സരത്തിൽ ബാഴ്സ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചിരുന്നു. മെസ്സിയുടെ ഉജ്വല ഗോളോടുകൂടി മെസ്സി ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനതെത്തിയിരിക്കുകയാണ്.
നവംബർ 7ന് റയൽ ബെറ്റിസ്സിനെതിരെയുള്ള മത്സരത്തിലാണ് താരം അവസാനമായി ബെഞ്ചിൽ നിന്നും കളി തുടങ്ങിയത്. അന്നും ഇതു പോലെ ഗോൾ നേടിയിരുന്നു.
13 ഗോളുകളോടെ മെസ്സിക്കൊപ്പം സെവില്ലയുടെ യൂസഫ് എൻ-നെസീരിയും രണ്ടാം സ്ഥാനത്തുണ്ട്.
അത്ലറ്റികോ മാഡ്രിഡിന്റെ മുൻ ബാഴ്സ താരവും മെസ്സിയുടെ ഉറ്റ സുഹൃത്തുമായ ലൂയി സുവാരസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. താരം 14 ഗോളുകളാണ് നേടിയിട്ടുള്ളത്.