‘അടുത്ത ലയണൽ മെസ്സി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനിയൻ സെൻസേഷണൽ താരം ക്ലോഡിയോ എച്ചെവേരിയെ സ്വന്തമാക്കാൻ മത്സരിക്കുകയാണ് യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ.റയൽ മാഡ്രിഡ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവർക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായുള്ള മത്സരത്തിലാണ്.
ഫോർ ഫോർ ടു റിപ്പോർട്ട് ചെയ്തതുപോലെ റിവർ പ്ലേറ്റുമായുള്ള ബന്ധം കാരണം എചെവേരിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് മുൻ തൂക്കമുണ്ട്.മാഞ്ചസ്റ്റർ സിറ്റി ജുലെയ്ൻ അൽവാരസിനെ സ്വന്തമാക്കിയതിന് പിന്നാലെ രണ്ട് ക്ലബ്ബുകളും വളരെ നല്ല ബന്ധത്തിലാണെന്ന് പറയപ്പെടുന്നു.2022 ജനുവരിയിൽ £14 മില്യൺ മൂല്യമുള്ള ഇടപാടിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റിയിൽ അൽവാരസ് ചേർന്നെങ്കിലും സമ്മർ വരെ ബ്യൂണസ് അയേഴ്സിൽ ലോണിൽ തുടർന്നു.മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത് മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
കൂടാതെ 2022 ഫിഫ ലോകകപ്പ് അർജന്റീനയെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അണ്ടർ 17 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ക്ലോഡിയോ എച്ചെവേരിയെ ക്ലബ്ബുകളുടെ പ്രിയങ്കരനാക്കി മാറ്റിയത്.അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോട് ഉപമിക്കുന്നതിൽ വരെയെത്തി നിൽക്കുകയാണ്.17 കാരൻ യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഹാട്രിക്ക് നേടുകയും ചെയ്തിരുന്നു.16 വയസ്സുള്ളപ്പോൾ റിവർ പ്ലേറ്റുമായി എച്ചെവേരി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു, കഴിഞ്ഞ വർഷം അർജന്റീന പ്രൈമറ ഡിവിഷൻ നേടിയ ടീമിന്റെ ഭാഗമായിരുന്നു.
Manchester City are tracking Argentine teenager Claudio Echeverri who has been dubbed the next Lionel Messi | @MullockSMirrorhttps://t.co/LdXc9yzvQp pic.twitter.com/Ibo348fYhP
— Mirror Football (@MirrorFootball) December 2, 2023
റിവർ പ്ലേറ്റിനായി താരം ഇതുവരെ നാല് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.അർജന്റീന അണ്ടർ 17 ടീമിനായി 18 തവണ കളിച്ചിട്ടുള്ള എച്ചെവേരി 2023 ൽ ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ തന്റെ രാജ്യത്തെ നാലാം സ്ഥാനത്തേക്ക് നയിച്ചു.ഏഴ് ഗെയിമുകളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നൽകി വെങ്കല ബൂട്ട് നേടി.എച്ചെവേരിക്ക് നിലവിൽ ഏകദേശം 21 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് ഉണ്ട്, എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് 10 ദിവസത്തിനുള്ളിൽ അത് 25 മില്യൺ പൗണ്ടായി ഉയരും.