എറിക് ടെൻ ഹാഗ് തന്റെ ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചു. കൂടാതെ കാരബാവോ കപ്പ് നേടികൊടുക്കുകയും ചെയ്തു, എഫ്എ കപ്പ് ഫൈനലിൽ ഇടവും നേടിക്കൊടുത്തു. പ്രീമിയർ ലീഗിലെ ആദ്യ നാലിൽ തുടരണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിക്ഷേപം നടത്തണമെന്ന് എറിക് ടെൻ ഹാഗ് പറയുന്നു.
ജനുവരിയിൽ യുണൈറ്റഡ് വെറും മൂന്ന് ലോൺ സൈനിംഗുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി.എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാനേജർ വെറും മൂന്ന് ലോൺ സൈനിംഗുകളിൽ മാത്രമായി പരിമിതപ്പെടുത്തി, സീസണിന്റെ അവസാന ദിനത്തിൽ ഫുൾഹാമിനെ 2-1 ന് തോൽപ്പിച്ച ശേഷം, ചാമ്പ്യൻമാരായ സിറ്റിക്ക് 14 പോയിന്റ് പിന്നിലായി യുണൈറ്റഡ് കാമ്പെയ്ൻ പൂർത്തിയാക്കി. “ടോപ്പ് ഫോർ കളിക്കണമെങ്കിൽ, ഈ കഠിനമായ ലീഗിൽ ട്രോഫികൾക്കായി മത്സരിക്കണമെങ്കിൽ നിക്ഷേപിക്കണം.അല്ലാത്തപക്ഷം പുരോഗതി ഉണ്ടാകില്ല, കാരണം മറ്റ് ക്ലബ്ബുകൾ അത് ചെയ്യും”പ്രീമിയർ ലീഗ് സീസൺ അവസാനിച്ചതിന് ശേഷം സംസാരിച്ച ടെൻ ഹാഗ് പറഞ്ഞു.
Ten Hag: “We’ve seen it in the winter. All the clubs made huge investments and we didn't”. 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) May 29, 2023
“The club knows if you want to play top-four and compete for trophies in PL, then you have to invest. Otherwise you don’t have a chance because other clubs will do”. pic.twitter.com/gkVfssS0bE
“കഴിഞ്ഞ വിന്ററിൽ ഞങ്ങൾക്ക് ചുറ്റുമുള്ള എല്ലാ ക്ലബ്ബുകളും നിക്ഷേപം നടത്തി. ഞങ്ങൾ അത് ചെയ്തില്ല,എന്നിട്ടും ഞങ്ങൾ നേട്ടമുണ്ടാക്കി അതിനാൽ എന്റെ ടീമിനെക്കുറിച്ച് എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്” ടെൻ ഹാഗ് കൂട്ടിച്ചേർത്തു.ജനുവരിയിൽ ഇൻവെസ്റ്റ് ചെയ്യാത്ത അഞ്ച് പ്രീമിയർ ലീഗ് ടീമുകളിൽ ഒന്നായിരുന്നു യുണൈറ്റഡ്.തന്റെ ആദ്യ വിൻഡോയിൽ ടെൻ ഹാഗ് ആന്റണി ഉൾപ്പെടെ ആറ് പുതിയ കളിക്കാർക്കായി 225 മില്യണിലധികം ചെലവഴിച്ചു.2005 മുതൽ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ഗ്ലേസർ കുടുംബത്തിനൊപ്പം യുണൈറ്റഡിന്റെ ഉടമകൾ ആരായിരിക്കുമെന്ന അനിശ്ചിതത്വത്തിനിടയിലാണ് ടെൻ ഹാഗിന്റെ അഭിപ്രായങ്ങൾ.
Erik ten Hag's first season in the Premier League:
— UF (@UtdFaithfuls) May 28, 2023
• 3rd
• Most clean sheets
• 3rd fewest goals conceded
• All 'big six' teams beaten
• One home defeat
'Top 4' goal achieved. Now time for Man Utd to back him for a title push next season.
Well done, Boss. 🇳🇱❤️ pic.twitter.com/cJLYcqWfd5
ഇനിയോസിന്റെ സ്ഥാപകനായ സർ ജിം റാറ്റ്ക്ലിഫും ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും 5 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവാകുന്ന ഒരു ഏറ്റെടുക്കൽ പൂർത്തിയാക്കാൻ താൽപ്പര്യമുള്ള രണ്ട് കക്ഷികളാണ്.ഈ ആഴ്ച ആദ്യം സ്കൈ സ്പോർട്സിനോട് സംസാരിച്ച ടെൻ ഹാഗ്, ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിൽ മാറ്റമില്ലെങ്കിൽ ഈ വേനൽക്കാലത്ത് യുണൈറ്റഡിന് അവരുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ കഴിയുമെന്ന് പറഞ്ഞു.