താരത്തിന്റെ പിതാവ് വെളിപ്പെടുത്തിയത് പ്രകാരം കവാനി ഈ സീസൺ അവസാനത്തോടെ യുണൈറ്റഡിൽ നിന്നും ബൊക്ക ജൂനിയഴ്സിലേക്ക് ചേക്കേറിയേക്കും. താരത്തിന്റെ നിലവിലെ കരാർ ജൂണിൽ അവസാനിക്കാനിരിക്കെ യുണൈറ്റഡ് താരവുമായി ചർച്ചകളിൽ ഏർപ്പെടുവാൻ കാത്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം താരത്തിന്റെ സോഷ്യൽ മീഡിയയിൽ ‘നെഗ്രിട്ടോ’ എന്ന പദം ഉപയോഗിച്ചതിന് എഫ്.എ താരത്തിനു മേൽ 1,00,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. എഫ്എയുടെ ഈ പിഴയ്ക്കെതിരെ താരം പ്രതികരിച്ചിരുന്നു. എഫ്.എ തന്നോട് ചെയ്തത് അനീതിയാണെന്നാണ് താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ താരത്തിന്റെ പിതാവ് കവാനി ഈ സീസൺ അവസാനത്തോടെ യുണൈറ്റഡ് വിട്ടേക്കുമെന്നാണ് പറയുന്നത്.
‘എന്റെ മകൻ ഇംഗ്ളണ്ടിൽ സന്തുഷ്ടനല്ല. അവന് അവന്റെ കുടുംബത്തോടൊപ്പം നിൽക്കാനാണ് ആഗ്രഹം.’ ലൂയിസ് കവാനി ടീ.വയ്.സി സ്പോർട്സിനോട് പറഞ്ഞു. “എഡിസൺ റിക്വെൽമിയുമായി കുറെ നേരം സംസാരിച്ചിരുന്നു, അവൻ ബൊക്കയെ തെരഞ്ഞെടുക്കുകയായിരുന്നു.”
“അവന്റെ ആഗ്രഹം യുണൈറ്റഡിൽ തുടരുകയെന്നതല്ല, ഇങ്ങോട്ട് മടങ്ങുകയെന്നുള്ളതാണ്.” ലൂയിസ് കവാനി വ്യക്തമാക്കി.
താരത്തിന്റെ പദ്ധതികളെ കേട്ട യുണൈറ്റഡ് അധികൃതർ താരവുമായി ചർച്ചകളിൽ ഏർപ്പെടുവാൻ കാത്തിരിക്കുകയാണ്. താരം കഴിഞ്ഞ ഒക്ടോബറിലാണ് ഓൾഡ് ട്രാഫൊർഡിൽ എത്തിയത്. ഈ സീസൺ അവസാനം വരെ നിലനിൽക്കുന്ന 9 മില്യൺ പൗണ്ടിന്റെ കരാറിലാണ് കവാനി ഒപ്പുവെച്ചത്. കരാറിൽ 12 മാസം കൂടി താരത്തിന്റെ കരാർ കാലാവധി നീട്ടുവാനുള്ള ഒരു നിബന്ധന വെച്ചിട്ടുണ്ട്, പക്ഷെ അത് നടക്കണമെങ്കിൽ ഇരു കക്ഷികളും ഒരു ധാരണയിലെത്തണം.
സ്ഥിഗതികളെ കുറിച് യുണൈറ്റഡ് പരിശീലകനായ ഒലെയോട് ചോദിച്ചപ്പോൾ പരിശീലകൻ പ്രതികരിച്ചതിങ്ങനെ:
“എനിക്ക് ഒന്നേ പറയാനുള്ളു കവാനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഞങ്ങൾ പരസ്പരം ചർച്ച ചെയ്ത് ഇനിയുള്ള തീരുമാനങ്ങൾ എടുക്കും.”
ഈ സീസണിൽ യുണൈറ്റഡിൽ എത്തിയ താരം ഇതിനോടകം 25 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിക്കഴിഞ്ഞു. താരത്തിന്റെ ട്രാൻസ്ഫർ നടന്നതിനോടൊപ്പം താരത്തിനേറ്റ പരിക്ക് മൂലം കവാനി 3 ആഴ്ചകളുടേ വിശ്രമത്തിനും ശേഷമാണ് യുണൈറ്റഡിനായി കളത്തിലിറങ്ങിയത്. ബൊക്കയുടെ പ്രസിഡന്റായ റിക്വെൽമിയുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന കവാനി സീസൺ അവസാനം ബൊക്കയിൽ ചേരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം