പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് 1 ൽ ഇന്ന് ഒൻപതാം മത്സരത്തിനിറങ്ങും .നിലവിലെ ടേബിൾ ടോപ്പർമാരായ PSG ഇന്ന് 13-ാം സ്ഥാനത്തുള്ള OGC നൈസിനെ നേരിടും. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പ്രിൻസസിലാണ് മത്സരം. ലിയോണിനെതിരെ പരിക്കേറ്റ മാർക്കോ വെറാറ്റിയുടെയും പരിക്കിൽ നിന്ന് മുക്തനാകാത്ത പ്രെസ്നെൽ കിംപെമ്പെയുടെയും അഭാവത്തിന് പുറമെ, കളിക്കാരുടെ ലഭ്യതയുടെ കാര്യത്തിൽ പിഎസ്ജിക്ക് മറ്റ് വലിയ പ്രശ്നങ്ങളൊന്നുമില്ല.
എന്നാൽ പിഎസ്ജിയുടെ പ്രധാന ഫോർവേഡുകളായ ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവർ പ്രതിരോധത്തിൽ കാര്യമായ സംഭാവനകൾ നൽകുന്നില്ല എന്നതായിരുന്നു സീസണിന്റെ തുടക്കം മുതൽ പിഎസ്ജി നേരിട്ട വെല്ലുവിളി.മൂവരും ഈ സീസണിൽ മികച്ച ഫോമിലാണെങ്കിലും, പ്രതിരോധത്തെ അധികം പിന്തുണയ്ക്കാത്ത ഈ കളിക്കാരുടെ ശൈലിയെ പല ഫുട്ബോൾ പണ്ഡിതരും വിമർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.
മെസ്സി, നെയ്മർ, എംബാപ്പെ ത്രയം പ്രതിരോധത്തിൽ കാര്യമായ സംഭാവന നൽകുന്നില്ലെന്നാണ് ഗാൽറ്റിയറുടെ അഭിപ്രായം എങ്കിലും, അദ്ദേഹത്തിന് മറ്റൊരു നിരീക്ഷണമുണ്ട്.“മൂന്ന് പേർക്കും ഉയർന്ന തലത്തിൽ മികച്ച അനുഭവമുണ്ട്. മത്സരത്തിൽ പിച്ചിൽ തീരുമാനമെടുക്കാനുള്ള കഴിവ് അവർക്കുണ്ട്. എന്നാൽ പലപ്പോഴും ഹാഫ് ടൈമിലോ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലോ, മൂവരോടും അവരുടെ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടാറുണ്ട്.”ഗാൽറ്റിയർ പറഞ്ഞു.മൂന്ന് താരങ്ങളിൽ നെയ്മറാണ് പ്രതിരോധത്തിൽ മികച്ച സംഭാവന നൽകുന്നതെന്നും കോച്ച് പറഞ്ഞു.
⚽️🅰️ Most Goals+Assists of 2022
— MessivsRonaldo.app (@mvsrapp) September 30, 2022
4⃣8⃣ Mbappe 🇫🇷 (38+10)
4⃣1⃣ Neymar 🇧🇷 (26+15)
4⃣1⃣ Messi 🇦🇷 (21+20)
3⃣9⃣ Haaland 🇳🇴 (33+6)
3⃣9⃣ Lewandowski 🇵🇱 (33+6)
3⃣8⃣ Nkunku 🇫🇷 (26+12)
3⃣7⃣ Benzema 🇫🇷 (29+8)
3⃣7⃣ De Bruyne 🇧🇪 (16+21) pic.twitter.com/btChJlaBZL
63 – Lionel Messi has the most combined shots + chances created of any player in Europe's big five leagues this season (39 shots, 24 chances created).
— OptaJoe (@OptaJoe) September 29, 2022
63 – Lionel Messi
48 – Gerard Deulofeu
48 – Kylian Mbappé
46 – Neymar
46 – Florian Sotoca
Immortal. pic.twitter.com/EspGKWI9TQ
“മൂന്നു പേരിലും മികച്ച പ്രതിരോധ സംഭാവന നൽകുന്നയാളാണ് നെയ്. വെറാട്ടി, വിറ്റിൻഹ എന്നിവരോടൊപ്പം അദ്ദേഹം നന്നായി കളിക്കുന്നു.ഈ സ്വഭാവസവിശേഷതകൾ കാരണം നെയ്മാർ മികച്ച ഒരു ബാലൻസറാണ്, ”ഗാൽറ്റിയർ പറഞ്ഞു.അതേസമയം, ലയണൽ മെസിക്കും എംബാപ്പെയ്ക്കും ടീമിൽ പ്രത്യേക റോളുകളുണ്ടെന്ന് കോച്ച് പറഞ്ഞു. “കൈലിയൻ എതിർ പ്രതിരോധത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. അവൻ ഗോൾകീപ്പറുമായി മുഖാമുഖം വിജയിച്ചാൽ അത് മത്സരത്തിന്റെ രൂപത്തെ പൂർണ്ണമായും മാറ്റുന്നു”.
🆗🎬🗣️
— Paris Saint-Germain (@PSG_English) September 29, 2022
Christophe Galtier visited the #PSGTV studio ahead of #PSGOGCN ❤️💙 pic.twitter.com/MuUwWui6aX
“ലിയോയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു വേഷമുണ്ട്.എപ്പോഴും പന്ത് സ്വീകരിക്കാൻ നല്ല നിലയിലാണ്. മറ്റുള്ളവർ ബുദ്ധിമുട്ടുമ്പോൾ ലിയോ പന്ത് സ്വീകരിക്കുകയും വളരെ വേഗത്തിൽ ആക്രമിക്കുന്നു. അപൂർവ്വമായി മാത്രമേ പന്ത് ലിയോയുടെ പാദങ്ങളിൽ നിന്നും നഷ്ടമാവൂ.”ഗാൽറ്റിയർ തന്റെ ടീമിന്റെ ടീമിലെ മികച്ച മൂന്ന് ഫോർവേഡുകളുടെ പങ്ക് കൃത്യമായി വിശദീകരിച്ചു.