മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.ലയണൽ മെസ്സി ഒരു തീരുമാനമെടുക്കാത്തതിനാൽ കാര്യങ്ങൾ സങ്കീർണ്ണമാവുകയാണ്.മെസ്സിയുടെ ഭാവി എന്താവും എന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.അതുകൊണ്ടുതന്നെ നിരവധി ഊഹാപോഹങ്ങളും റൂമറുകളും ഇക്കാര്യത്തിൽ പ്രചരിക്കുന്നുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ എന്തെന്നാൽ ലയണൽ മെസ്സി യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.പിഎസ്ജിയുമായി കരാർ പുതുക്കുന്നതിൽ ലയണൽ മെസ്സിക്ക് യാതൊരുവിധ എതിർപ്പുകളും ഇല്ല.ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്.പക്ഷേ കരാറിൽ ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. കാരണമെന്തെന്നാൽ മെസ്സി ആവശ്യപ്പെടുന്ന സാലറി ഇതുവരെ നൽകാൻ പിഎസ്ജി തയ്യാറായിട്ടില്ല.യുവേഫയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ ഉള്ളതും പിഎസ്ജിക്ക് ഒരു തിരിച്ചടിയാണ്.
ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമോ അതല്ല ക്ലബ്ബ് വിടുമോ എന്നുള്ള കാര്യം പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ഈ ഒരു വിഷയത്തിലെ അന്തിമ തീരുമാനം അദ്ദേഹത്തിന് വ്യക്തമല്ല.പക്ഷേ ലയണൽ മെസ്സി ക്ലബ്ബിൽ തന്നെ തുടരാനാണ് ക്ലബ്ബിലെ എല്ലാവരും ആഗ്രഹിക്കുന്നത് എന്നുള്ളത് പിഎസ്ജി പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗാൾട്ടിയർ.
‘ലയണൽ മെസ്സിയും ക്ലബ്ബ് മാനേജ്മെന്റ് ക്ലബ്ബ് പ്രസിഡണ്ടും തമ്മിൽ ഒരുപാട് കാര്യങ്ങൾ ഭാവിയെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട് എന്നുള്ളത് എനിക്കറിയാം.പക്ഷേ ആ ചർച്ചയിൽ എന്ത് സംഭവിക്കുന്നു?മെസ്സി ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നുള്ള കാര്യങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല.ലയണൽ മെസ്സി അടുത്ത സീസണിൽ ഇവിടെ തുടരുമെന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിൽ ഞാൻ അത് നിങ്ങളോട് നേരത്തെ തന്നെ പറയുമായിരുന്നു.എല്ലാവരും ലയണൽ മെസ്സി ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നത്.മാത്രമല്ല മെസ്സി ഡ്രസിങ് റൂമിൽ ഹാപ്പിയുമാണ് ‘പിഎസ്ജി പരിശീലകൻ പറഞ്ഞു.
Christophe Galtier: “Whistles & boos against Leo Messi & the players? For what reason? Last season is last season. There is no reason to boo our players, they gave their all. We were eliminated because Bayern Munich arrived much better than us over both the legs.” 🇫🇷🗣️
— PSG Report (@PSG_Report) March 17, 2023
സൗദി അറേബ്യയിൽ നിന്നും അമേരിക്കൻ ലീഗിൽ നിന്നുമൊക്കെ ലയണൽ മെസ്സിക്ക് ഓഫറുകൾ ഉണ്ടെങ്കിലും മെസ്സി യൂറോപ്പ് വിടാൻ ഉദ്ദേശിക്കുന്നില്ല.കുറഞ്ഞത് അടുത്ത വർഷത്തെ കോപ്പ അമേരിക്ക വരെ എങ്കിലും മെസ്സി യൂറോപ്പിൽ തുടരും.ബാഴ്സയിലേക്ക് തിരിച്ചു പോകാൻ മെസ്സിക്ക് ആഗ്രഹമുണ്ടെങ്കിൽ നിലവിലെ അവസ്ഥയിൽ അത് സാധ്യമല്ല.ചുരുക്കത്തിൽ മെസ്സി പാരീസിൽ തന്നെ തുടരാനാണ് ഇപ്പോൾ സാധ്യതകൾ തെളിഞ്ഞു കാണുന്നത്.