2023ൽ ഖത്തറിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ ഛേത്രി, സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിംഗ് സന്ധു എന്നിവർ 26 അംഗ ടീമിൽ ഇടം നേടി.
കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് സെൻട്രൽ ഡിഫൻഡർ അൻവർ അലിക്ക് അന്തിമ ടീമിൽ ഇടം ലഭിച്ചില്ല. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍.മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെപിയും ടീമിലിടം നേടി.
Team India are off to Doha for the #AFCAsianCup! ✈️
— Khel Now (@KhelNow) December 30, 2023
📸: AIFF#IndianFootball #AsianCup2023 #BlueTigers pic.twitter.com/FirOu1jbRV
സഹലിന് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. രാഹുല്‍ കെ പി, ഇഷാന് പണ്ഡിത, പ്രീതം കോട്ടാല്‍ എന്നിവരാണ് സ്ക്വാഡില്‍ ഇടംനേടിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍.മധ്യനിരക്കാരായ ആഷിഖ് കുരുണിയൻ, ജീക്സൺ സിങ്, ഗ്ലാൻ മാർട്ടിൻസ് എന്നിവർ പരിക്കുമൂലം പുറത്തായി.
SOUND ON ⤴️🇮🇳
— Indian Super League (@IndSuperLeague) December 30, 2023
The grandest welcome for the #BlueTigers as they touchdown in! 🇶🇦 🛬#IndianFootball #BackTheBlue #AsianCup2023 #AsianDream | @IndianFootball @kbfc_manjappada @qatarmanjappada pic.twitter.com/NXIutYvpDr
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.
ഫോർവേഡുകൾ: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.
Your #BlueTigers 🐯 squad for the #AsianCup2023 🇮🇳🏆
— Indian Football Team (@IndianFootball) December 30, 2023
More details 👉 https://t.co/dZnAhok4su#IndianFootball ⚽ pic.twitter.com/fMrghLG2gk
ജനുവരി 13, 2024: ഓസ്ട്രേലിയ vs ഇന്ത്യ (17:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 18, 2024: ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ (20:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 23, 2024: സിറിയ vs ഇന്ത്യ (17:00 IST, അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ)