ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ വമ്പൻ ജയമാണ് ചെൽസി സ്വന്തമാക്കിയത്.കോൾ പാമറിന്റെ നാല് ഗോളുകൾ ഉൾപ്പെടെ ആറു ഗോളിന്റെ തകർപ്പൻ ജയമാണ് ചെൽസി സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ വമ്പൻ ജയം നേടിയെങ്കിലും ചെൽസി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ കളിക്കാർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ രണ്ടാം പകുതിയിൽ ചെൽസി 4-0 ത്തിന് മുൻപിൽ നിൽക്കുമ്പോൾ ഒരു പെനാൽറ്റി ലഭിക്കുകയും എന്നാൽ കിക്കെടുക്കാനായി കളിക്കാർ അടികൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.കോൾ പാമറായിരുന്നു ചെൽസിയുടെ പെനാൽറ്റി ടേക്കർ എന്നാൽ നിക്കോളാസ് ജാക്സണും നോനി മഡേക്കെയും പെനാൽറ്റിക്കായി മൈതാനത്ത് തല്ലുകൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. പ്രശനം രൂക്ഷമായതോടെ ക്യാപ്റ്റൻ കോനർ ഗല്ലഗറിന് ഇടപെടേണ്ടി വരികയും പന്ത് ടീമിൻ്റെ നിയുക്ത പെനാൽറ്റി ടേക്കർ പാമറിന് കൈമാറുകയും ചെയ്തു. കിക്കെടുത്ത പാമർ പിഴവുകൾ കൂടാതെ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
This should be the last time this ever happens at Chelsea Football Club under Mauricio Pochettino.
— ChelsTransfer (@ChelsTransfer) April 16, 2024
pic.twitter.com/xDJvBDymoe
കോൾ പാമർ പെനാൽറ്റി എടുക്കുന്നയാളാണെന്ന് കളിക്കാർക്കും സ്റ്റാഫിനും അറിയാം, ”മത്സരത്തിന് ശേഷം പ്രകോപിതനായ പോച്ചെറ്റിനോ പറഞ്ഞു. “ഞാൻ വളരെ അസ്വസ്ഥനാണ്, ഈ അവസ്ഥയെക്കുറിച്ച് ഞാൻ വളരെ അസ്വസ്ഥനാണ്. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അച്ചടക്കമാണ്.ജാക്സണും മദുകെയും ചെയ്തത് തെറ്റായിരുന്നുവെന്ന് ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നു. അവർ പരിചയസമ്പന്നരായ കളിക്കാരല്ല. അവർ ചെറുപ്പമാണ്. കോനർ ഗല്ലഗറിൻ്റെ പ്രതികരണം വളരെ മികച്ചതായിരുന്നു” പോച്ചെറ്റിനോ പറഞ്ഞു.
Maybe Cole Palmer could have left it for either Jackson or Madueke but the way they went about it is not it all.
— 𝐉𝐄𝐑𝐑𝐘 (@badboy_jerry) April 16, 2024
I'm just glad Mauricio Pochettino has said this would never happen again pic.twitter.com/MSCQellvq0
“ഞങ്ങൾക്ക് അത്തരം പെരുമാറ്റം കാണിക്കാൻ കഴിയില്ല.ഞങ്ങൾ ഒരു സ്കൂളിൽ പഠിക്കുന്നത് പോലെയാണ്, അവർക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഞങ്ങളുടെ ജോലി. എന്ന അവർക്കെതിരെ ശിക്ഷയുണ്ടാകില്ല, പക്ഷേ ഇത് വീണ്ടും സംഭവിക്കില്ല. പാമർ കളിക്കളത്തിലാണെങ്കിൽ, അവൻ പെനാൽറ്റി എടുക്കും” പരിശീലകൻ കൂട്ടിച്ചേർത്തു.സംഭവത്തിനും ക്ലബ്ബിനു സംഭവിച്ച മോശം പ്രതിച്ഛായയ്ക്കും പോച്ചെറ്റിനോ ക്ഷമാപണം നടത്തി.
🗣️ "I am so upset about the situation"
— Sky Sports Premier League (@SkySportsPL) April 16, 2024
Mauricio Pochettino reiterated that Cole Palmer is Chelsea's penalty taker after a "daft" spat with Nicolas Jackson and Noni Madueke 🔵 pic.twitter.com/IY2wM6TGTT
ജയത്തോടെ പ്രീമിയർ ലീഗിൽ ചെൽസി പരാജയമറിയാത്ത തുടർച്ചയായ എട്ട് മത്സരങ്ങളാണ് പൂർത്തിയാക്കുന്നത്. 31 കളികളിൽ 47 പോയന്റുമായി ലീഗിൽ ഒമ്പതാമതാണ് ചെൽസി. 32 മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി ഒന്നാമതുള്ളപ്പോൾ 71 പോയന്റുകളുമായി ആഴ്സണലും ലിവർപൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.