രണ്ട് വലിയ അട്ടിമറികളാണ് ഇതുവരെ ഖത്തർ വേൾഡ് കപ്പിൽ സംഭവിച്ചിട്ടുള്ളത്. കിരീട സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ടിരുന്ന അർജന്റീനയെ സൗദി അറേബ്യ അട്ടിമറിക്കുകയായിരുന്നു. അതേ സ്കോറിന് തന്നെയാണ് മറ്റൊരു ഏഷ്യൻ ടീമായ ജപ്പാൻ ജർമ്മനിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഈ രണ്ട് അട്ടിമറികളും ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇന്നിപ്പോൾ കിരീട ഫേവറേറ്റുകളായ ബ്രസീലും പോർച്ചുഗലും മത്സരത്തിനു വേണ്ടി ഇറങ്ങുന്നുണ്ട്.സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. രാത്രി 12:30നാണ് ഈ മത്സരം നടക്കുക. അർജന്റീനക്കും ജർമ്മനിക്കും സംഭവിച്ചതിൽ നിന്നും വിപരീതമായി ഒരു മികച്ച വിജയത്തോടെ തുടങ്ങാൻ വേണ്ടിയായിരിക്കും ബ്രസീൽ ശ്രമിക്കുക.
ഈ മത്സരത്തിന് മുമ്പേ നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ബ്രസീലിയൻ പരിശീലകനായ ടിറ്റെയോട് അർജന്റീനയുടെ അട്ടിമറി തോൽവിയെ പറ്റി ചോദിച്ചിരുന്നു. ഇതിനെ മറുപടിയായി കൊണ്ട് എല്ലാവർക്കും ഒരു മുന്നറിയിപ്പാണ് ബ്രസീൽ പരിശീലകൻ നൽകിയിട്ടുള്ളത്. അതായത് എല്ലാ ടീമുകളെയും നമ്മൾ ബഹുമാനിക്കണമെന്നാണ് ടിറ്റെ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
‘ നമ്മൾ എല്ലാ ടീമുകളെയും ബഹുമാനിക്കേണ്ടതുണ്ട്.കാരണം അവർ എല്ലാവരും നാഷണൽ ടീമുകളാണ്. തീർച്ചയായും ഇത്തരത്തിലുള്ള തോൽവികൾ ആ ടീമുകൾക്ക് നിരാശ നൽകുന്നതാണ്. അതിന്റെ കാരണങ്ങൾ വിലയിരുത്തപ്പെടുക തന്നെ വേണം. പക്ഷേ ഇവിടെ ആരുംതന്നെ ഉയരത്തിൽ ഉള്ളവരോ അതല്ലെങ്കിൽ ആരും തന്നെ താഴെ ഉള്ളവരല്ല. വേൾഡ് കപ്പിൽ എല്ലാവരും സമന്മാരാണ് ‘ ബ്രസീലിന്റെ പരിശീലകൻ ഇതാണ് അട്ടിമറിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
🎙Tite:
— Brasil Football 🇧🇷 (@BrasilEdition) November 23, 2022
“You must respect, because they are all national teams. But the upsets serves as analysis, yes. There is no greatness, nor greater or lesser.” pic.twitter.com/eReGbK9TsM
ഒരിക്കലും പ്രവചിക്കാനാവാത്ത രൂപത്തിലാണ് ഇപ്പോൾ വേൾഡ് കപ്പിൽ കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബ്രസീലിനെ വിറപ്പിക്കാൻ സെർബിയക്ക് കഴിയുമോ എന്നുള്ളത് പലരും ആകാംക്ഷപൂർവ്വം നോക്കുന്ന ഒരു കാര്യമാണ്. ഒരു തകർപ്പൻ വിജയം നേടിക്കൊണ്ട് തുടങ്ങാൻ തന്നെയായിരിക്കും ബ്രസീലിന്റെ പദ്ധതികൾ.