വിശ്രമത്തിനു ശേഷം ലയണൽ മെസ്സി വീണ്ടും കളിക്കളത്തിലേക്ക്, മരണപോരാട്ടത്തിൽ ഇന്ന് മിയാമി ഇറങ്ങുന്നു.. | Lionel Messi

അമേരിക്കയിലെ കോൺകകാഫ് ചാമ്പ്യൻസ് കപ്പിലെ പ്രീക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ഇന്ന് സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഇന്റർ മിയാമി വിജയം തേടിയും ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പാക്കുവാനും ശക്തരായ എതിരാളികൾക്കെതിരെ മത്സരത്തിന് ഇറങ്ങുകയാണ്. ആദ്യപാദ മത്സരം രണ്ട് ഗോളുകളുടെ സമനിലയിൽ അവസാനിച്ചതിനുശേഷമാണ് നിർണായകമായ രണ്ടാം പാദ മത്സരത്തിന് ഇരുടീമുകളും എത്തുന്നത്.

നാഷ്വില്ലേയുടെ മൈതാനത്ത് വച്ച് നടന്ന ആദ്യപാദം മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയതിനു ശേഷം രണ്ടു ഗോളുകൾ മത്സരത്തിൽ തിരിച്ചടിച്ചു കൊണ്ടാണ് ഇന്റർമിയാമി സമനില സ്വന്തമാക്കിയത്. ഇന്ന് ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ വെച്ച് മിയാമി വീണ്ടും ശക്തരായ എതിരാളികൾക്കെതിരെ ക്വാർട്ടർ ഫൈനൽ മത്സരം തേടിയിറങ്ങുകയാണ്. ആദ്യപാദ മത്സരത്തിന് ശേഷം നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിൽ ലിയോ മെസ്സി കളിച്ചിരുന്നില്ല, ഈ മത്സരം മിയാമി തോൽവി നേരിട്ടു.

എന്നാൽ നാഷ്വില്ലേക്കെതിരായ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലിയോ മെസ്സി കളിക്കും. ഇന്ത്യൻ സമയം നാളെ രാവിലെ പുലർച്ച 5 : 45നാണ് ഇന്റർമിയാമി vs നാഷ്വില്ലേ മത്സരം അരങ്ങേറുന്നത്. ലൂയിസ് സുവാരസ്‌, ലിയോ മെസ്സി, കമ്പാന എന്നീ മുന്നേറ്റ നിര സൂപ്പർ താരങ്ങൾക്കൊപ്പം സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ എന്നീ താരങ്ങൾ കൂടി തിളങ്ങുകയാണെങ്കിൽ മിയാമിക്ക് കോൺകകാഫ് ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിച്ചേക്കും.

ആദ്യപാദം മത്സരം സമനില ആയതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിക്കും. ഈ മത്സരവും സമനിലയാണെങ്കിൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്കാണ് മത്സരം നീളുക. നിലവിൽ മേജർ സോക്കർ ലീഗ് പോയിന്റ് ടേബിളിൽ 4 മത്സരങ്ങളിൽ നിന്നും 7 പോയന്റുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനത്തുള്ള ഇന്റർമിയാമി അടുത്ത ലീഗ് മത്സരത്തിൽ ഡി സി യുണൈറ്റഡിനെയാണ് നേരിടുന്നത്.

Rate this post