കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്ലെ ഓഫ് കളിക്കാനുണ്ടാവുമോ ? : തിരിച്ചുവരവിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വാൻ വുകോമാനോവിച്ച് പരിക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരുന്നു.

“അഡ്രിയാൻ ലൂണ മാർച്ച്‌ 15ന് ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമുള്ള റീഹാബ് പ്രവർത്തനങ്ങൾക്ക് വേണ്ടി ക്യാമ്പിൽ ജോയിൻ ചെയ്യും, ഏപ്രിൽ മാസത്തോടെ ടീമിനോടൊപ്പം ലൂണ പരിശീലനം ആരംഭിക്കുമോ എന്ന് നോക്കികാണാം.സാഹചര്യം വിലയിരുത്തതിന് ശേഷം നമുക്ക് നോക്കികാണാം” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പറഞ്ഞു. ഇവാന്റെ ഈ വാക്കുകൾ ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയത്. ഇപ്പോഴിതാ തിരിച്ചുവരവിനെക്കുറിച്ച് ലൂണ തന്നെ സംസാരിച്ചിരിക്കുകയാണ്.

“ഞാൻ എപ്പോൾ മടങ്ങിവരും? എനിക്ക് ഉറപ്പില്ല, എനിക്ക് ഇപ്പോഴും 35-40 ദിവസങ്ങൾ ആവശ്യമാണ്.മതിയായ ഫിറ്റ്നുണ്ടെങ്കിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ എനിക്ക് കളിക്കാനാകും. ഇത് എൻ്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു,എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല .പക്ഷേ ഇതാണ് എൻ്റെ ലക്ഷ്യം, ഞാൻ അവിടെ ഉണ്ടായിരിക്കണം, അവിടെ ഉണ്ടായിരിക്കാൻ ആവശ്യമായതെല്ലാം ഞാൻ ചെയ്യുന്നു” അഡ്രിയാൻ ലൂണ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളായ അയ്മനെക്കുറിച്ചും ,അസറിനെക്കുറിച്ചും സംസാരിച്ചു. ” അവർക്ക് വലിയ കഴിവുണ്ട്, അവരുടെ കഴിവ് പ്രകടിപ്പിക്കാൻ അവർക്ക് കഴിയുന്നത്ര കളിക്കേണ്ടതുണ്ട്, പക്ഷേ അവർ വളരെയധികം ചെയ്യാൻ പോകുകയാണെന്നും അവർ ദേശീയ ടീമിൽ കളിക്കാൻ പോകുകയാണെന്നും എനിക്ക് പൂർണ്ണമായി ബോധ്യമുണ്ട്” ലൂണ പറഞ്ഞു.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഉറുഗ്വേൻ പ്ലേമേക്കർ തന്റെ ഇടതു കാൽമുട്ടിലെ ഓസ്റ്റിയോകോണ്ട്രൽ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്ഫർ സിസ്റ്റം (OATS) ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

Rate this post