ഖത്തർ ലോകകപ്പിലെ കാർഡുകൾ വാരിവിതറി ഏറെ വിവാദമുണ്ടാക്കിയ റഫറിയയായിരുന്ന അന്റോണിയോ മത്തേയു ലഹോസ്. അര്ജന്റീന – ഹോളണ്ട് ക്വാർട്ടർ മത്സരത്തിൽ അദ്ദേഹം 16 മഞ്ഞ കാർഡുകൾ ആയിരുന്നു പുറത്ത് എടുത്തത്.അന്ന് മത്സര ശേഷം ലയണൽ മെസ്സി അടക്കം പലരും ലാഹോസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
തുടർന്ന് റഫറിയെ ഫിഫ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. വേൾഡ് കപ്പിന് ശേഷം ലാ ലീഗയിലേക്ക് തിരിച്ചെത്തിയതിന് ശേഷവും വിവാദങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല.ശനിയാഴ്ചത്തെ ഡെർബി ബാഴ്സലോണിയിൽ 15 മഞ്ഞ കാർഡുകളും രണ്ട് ചുവപ്പും പുറത്തെടുത്തത്തോടെ ലാഹോസിനെതിരെ വലിയ വിമർശനം ഉയർന്നു വരികയും ചെയ്തു.അർജന്റീനയും നെതർലൻഡും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനലിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു അത്.ലാഹോസ് വീണ്ടും വിവാദത്തിൽ ആയതോടെ ലാലിഗയും ലാഹോസിന് മത്സരം നിയന്ത്രിക്കാൻ നൽകാതെ ആയിരിക്കുകയാണ്.
ഇതാണ് ലാഹോസ് വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.ബുധനാഴ്ച ലിനാറസുമായുള്ള കോപ്പ ഡെൽ റേ ടൈയിൽ വെറും 17 മിനിറ്റിനുശേഷം അദ്ദേഹം സെവില്ലയുടെ ബോസ് ജോർജ്ജ് സാമ്പവോളിയെ പുറത്താക്കി.ഈ വാരാന്ത്യത്തിലെ ലാ ലിഗയുടെ ഒന്നിന്റെയും ചുമതല ലഹോസ് ഏറ്റെടുക്കില്ലെന്നും വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിന്റെ ചുമതല വഹിക്കില്ലെന്നും RFEF പ്രഖ്യാപിച്ചിരുന്നു.
Mateu Lahoz se retira del arbitraje cuando termine esta temporada. pic.twitter.com/y4Lf9F3iWk
— Gastón Edul (@gastonedul) January 5, 2023
ജേണലിസ്റ്റ് ഗാസ്റ്റൺ എഡൽ പറയുന്നതനുസരിച്ച്, സീസണിന്റെ അവസാനത്തിൽ റഫറിയിംഗിൽ നിന്ന് വിരമിക്കാൻ ലാഹോസ് തീരുമാനിച്ചു. 1999 ൽ തന്റെ കരിയർ ആരംഭിച്ച 45 കാരനായ അദ്ദേഹം 2008 ലെ തന്റെ ആദ്യ ലാ ലിഗ മത്സരത്തിന്റെ ചുമതല ഏറ്റെടുത്തു.
Umusifuzi wo mu gihugu cya Espagne, Antonio Mateu Lahoz, yatanze amakurita akavagari mu mikino 2 aheruka gusifura. @SamKarenzi @AimeNiyibiz @Jahdeau @Munest82 pic.twitter.com/dkTtzl6SgQ
— 93.1 FINE FM RWANDA (@FINEFmRwanda) January 1, 2023