ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തോടെ അത് അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുകയും ചെയ്യും.
ലോക ഫുട്ബോളിൽ വളർന്നു വരുന്ന ഏതൊരു യുവ താരവും മാതൃകയാക്കുന്ന പോർച്ചുഗീസ് താരത്തിന്റെ മോശം പെരുമാറ്റം വലിയ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു.എറിക് ടെൻ ഹാഗ് റൊണാൾഡോയെ ഒരു മത്സരത്തിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. താരത്തിന് മോശം പെരുമാറ്റത്തിന് വലിയൊരു തുക പിഴ അടക്കേണ്ടി വരും എന്ന വാർത്തകളും പുറത്ത് വന്നു. ഇത് 720,000 പൗണ്ട് മുതൽ ഒരു മില്യൺ വരെയായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു, എന്നിരുന്നാലും യുണൈറ്റഡ് അവരുടെ ഔദ്യോഗിക പ്രസ്താവനകളിൽ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. റൊണാൾഡോക്ക് തന്റെ മോശം പ്രവൃത്തികൾക്ക് ക്ഷമാപണം നടത്തി ഒരു പ്രസ്താവന ഇറക്കേണ്ടി വന്നു.
“ഞാൻ പ്രതിനിധീകരിച്ച എല്ലാ ടീമുകളിലും വളർന്നു വരുന്ന യുവാക്കൾക്ക് മാതൃകയാക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അത് എല്ലായ്‌പ്പോഴും സാധ്യമല്ല” റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ എഴുതി.ടെൻ ഹാഗ് എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ തോന്നുന്നില്ല, അത് ബോർഡ് പൂർണ്ണമായും പിന്തുണയ്ക്കുന്നു. ക്രിസ്റ്റ്യാനോ ടീമിനെക്കാൾ വലിയവൻ അല്ല സന്ദേശമാണ് ക്ലബ് ഇതിലൂടെ നൽകുന്നത്.ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതായി എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു. റൊണാൾഡോയുടെ പശ്ചാത്താപം ഉണ്ടായിരുന്നിട്ടും ടെൻ ഹാഗിന്റെ തീരുമാനത്തിന് യുണൈറ്റഡ് മാനേജ്മെന്റിന്റെ പിന്തുണയുണ്ട് എന്ന വസ്തുത അദ്ദേഹത്തെ കഠിനമായ അവസ്ഥയിലാക്കുന്നു.
ചെൽസിക്കെതിരെയുള്ള മത്സരത്തിന് ശേഷം യൂറോപ്പ ലീഗിൽ മൊൾഡോവൻ ടീമായ ഷെരീഫിനെതിരെയാണ് യുണൈറ്റഡിന്റെ മത്സരം. അതിലും 37 കാരനെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ വളരെ കുറവാണ്. ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് റൊണാൾഡോക്ക് ഏഴ് കളികൾ ആണ് കളിക്കേണ്ടി വരുന്നത്.യൂറോപ്പ ലീഗിൽ രണ്ട്, ഒരു EFL കപ്പ് മത്സരം, പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ കളിക്കണം. എന്നാൽ നിലവിലെ അവസ്ഥയിൽ വശ്യമായ ഇടവേള എടുത്ത് പോർച്ചുഗൽ ടീമിനൊപ്പം ചേരാനും സാധിക്കും. വേൾഡ് കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ റൊണാൾഡോ ക്ലബ് വിടാനുള്ള സാധ്യതയുമുണ്ട്. റൊണാൾഡോയെ വിൽക്കുന്നതിനുള്ള പ്രധാന തടസ്സം ശമ്പളമാണ്. റൊണാൾഡോ ആഴ്ചയിൽ അര മില്യൺ പൗണ്ട് സമ്പാദിക്കുന്നുഅത് ഏത് ക്ലബ്ബിനും തടസ്സമാണ്. എന്നാൽ അദ്ദേഹത്തിന് നൽകാനുള്ള ശമ്പളത്തിന്റെ പകുതി (ഏകദേശം എട്ട് ദശലക്ഷം പൗണ്ട്) യുണൈറ്റഡ് വാഗ്ദാനം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ചില റിപോർട്ടുകൾ പ്രകാരം ജനുവരിയിൽ റൊണാൾഡോയുടെ കരാർ യുണൈറ്റഡ് റദ്ദാക്കുമെന്നുമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയെ ഒരു സഹ താരവും പിന്തുണക്കുന്നില്ല.കാരണം സ്പർസിനൊപ്പമുള്ള കളിയിലെ അദ്ദേഹത്തിന്റെ മനോഭാവത്തിൽ പലരും നിരാശരാണ്. ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഒരു മാസം മാത്രം അവശേഷിക്കെ ഈ വിവാദങ്ങൾ പോർചുഗലിനെയും റൊണാൾഡോയെയും സാരമായി ബാധിക്കും എന്നുറപ്പാണ്. കിരീടം നേടുക എന്നതിലുപരി തന്റെ അവസാന വേൾഡ് കപ്പ് ഏറ്റവും നല്ല നിൽയിൽ കളിക്കുക എന്ന ലക്ഷ്യമാണ് റൊണാൾഡോക്ക് ഉണ്ടാവുക എന്നുറപ്പാണ്.