കോപ്പ അമേരിക്ക നറുക്കെടുപ്പ് കഴിഞ്ഞു, ബ്രസീലിന്റെയും അർജന്റീനയുടെയും എതിരാളികൾ ഇവരാണ് |Copa America 2024

2024 കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള നറുക്കെടുപ്പ് ഇന്ന് പൂർത്തിയായി. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ അർജന്റീന ഗ്രൂപ്പിലെ മുൻ ചാമ്പ്യൻമാരായ ചിലിക്കോപ്പമാണ് ഉൾപ്പെട്ടത്. അമേരിക്കയും കാനഡയും ഉൾപ്പെടുന്ന ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. ജൂൺ മാസത്തിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്.

ഇന്ന് നറുക്കെടുപ്പ് കഴിഞ്ഞതോടെ നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ അണിനിരന്നു. ഗ്രൂപ്പ് എ യിൽ അർജന്റീന, പെറു, ചിലി, കാനഡ എന്നീ ടീമുകളാണ് അണിനിരക്കുന്നത്. സമീപകാലത് അർജന്റീനയെ രണ്ടുതവണ ഫൈനലിൽ തോൽപ്പിച്ച കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ടീമാണ് ചിലി. കൂടാതെ ശക്തരായ പെറു, കാനഡ എന്നീ ടീമുകൾ കൂടി ഗ്രൂപ്പ് എ യിൽ ഉൾപ്പെടുന്നുണ്ട്. 2026 ഫിഫ വേൾഡ് കപ്പ് നടക്കുന്ന അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂർണമെന്റും അരങ്ങേറുന്നത്.

ഗ്രൂപ്പ് ബി യിൽ മെക്സിക്കോ, ഇക്വഡോർ, വെനിസ്വേല, ജമൈക്ക എന്നീ ടീമുകൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് സി യിൽ അമേരിക്ക, ഉറുഗ്വേ, പനാമ, ബൊളീവിയ എന്നീ നാല് ടീമുകളും തമ്മിൽ പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് ഡി യിലാണ് അഞ്ചു തവണ ലോകകപ്പ് ചാമ്പ്യരായ ലാറ്റിൻ അമേരിക്കയിലെ വമ്പൻമാരായ ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത് കൊളംബിയ, പരാഗ്വ എന്നീ ടീമുകൾക്കൊപ്പമാണ്. യോഗ്യത മത്സരത്തിൽ ഹോണ്ടുറസ് VS കോസ്റ്റാറിക്ക എന്നീ മത്സരത്തിലെ വിജയികൾ ആയിരിക്കും ഗ്രൂപ്പ് ഡിയിലെ അവസാന ടീം.

ജൂൺ ജൂലൈ മാസത്തിൽ അരങ്ങേറുന്ന 2024 കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ആയിരിക്കും ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത ലഭിക്കുക. തുടർന്ന് സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ആയിരിക്കും അമേരിക്കയുടെ മണ്ണിൽ വച്ച് അരങ്ങേറുന്നത്. ലാറ്റിൻ അമേരിക്കയിലെ ശക്തരായ ബ്രസീലും അർജന്റീനയും ഇത്തവണ വീണ്ടും കിരീടം നേടാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങുന്നത്.

Rate this post
Argentina