❝ കൊളംബിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്ന് അര്ജന്റീന ഫൈനലിൽ ❞

കോപ്പ അമേരിക്ക രണ്ടാം സെമിയിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അര്ജന്റീന ഫൈനലിൽ കടന്നു, നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ ആയതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്. മൂന്നു കൊളംബിയൻ താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോൾ കീപ്പർ മാർട്ടിനെസാണ് അർജന്റീനക്ക് വിജയമൊരുക്കി കൊടുത്തത്. ഫൈനലിൽ ബ്രസീലിലാണ് അർജന്റീനയുടെ എതിരാളികൾ.

4 – 3 – 3 എന്ന ശൈലിയിൽ ഇറങ്ങിയ അർജന്റീനയെ 4 – 4 – 2 എന്ന ശൈലിയിലാണ് കൊളംബിയ നേരിട്ടത്. കൊളമ്പിയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുറ്റിൽ തന്നെ ഗോൾ നേടാൻ അർജന്റീനക്ക് അവസരം കിട്ടി. ബോക്സിനുള്ളിൽ നിന്നും മെസ്സി കൊടുത്ത മനോഹരമായ ക്രോസിൽ നിന്നും നിക്കോളാസ് ഗോൺസാലസിന്റെ ഹെഡ്ഡർ ഇടത് പോസ്റ്റിന് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തു പോയി. എന്നാൽ മൂന്നു മിനുട്ടിനു ശേഷം അര്ജന്റീന ഗോൾ നേടി. മിഡ്ഫീൽഡിൽ നിന്നും ലോ സെൽസോ കൊടുത്ത മനോഹരമായ ത്രൂ പാസ് പിടിച്ചെടുത്ത മെസ്സി ഡിഫെൻഡർമാരെ കബളിപ്പിച്ച് ലോട്ടാരോ മാർട്ടിനെസിനു കൈമാറുകാറുകയും ഇന്റർ മിലാൻ സ്‌ട്രൈക്കർ അനായാസം പന്ത് വലയിലാക്കി. മാർട്ടിനെസിന്റെ ചാമ്പ്യൻഷിപ്പിലെ മൂന്നാം ഗോളായിരുന്നു ഇത്, മെസ്സിയുടെ അഞ്ചാമത്തെ അസിസ്റ്റും.

തൊട്ടടുത്ത മിനുട്ടിൽ തന്നെ കൊളംബിയ സമനില ഗോളിന്റെ അടുത്തെത്തി .ഇടതു വിങ്ങിൽ നിന്നും ഡിയാസ് കൊടുത്ത പാസിൽ നിന്നും ജുവാൻ ക്വാഡ്രാഡോയുടെ ഒരു മികച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് മികച്ചൊരു സേവിലൂടെ തട്ടിയകറ്റി. മത്സരം പുരോഗമിക്കുന്തോറുംകൊളംബിയ സമനിലക്കയി മുന്നേറി കളിച്ചു കൊണ്ടേയിരുന്നു. 36 ആം മിനുട്ടിൽ കൊളംബിയ സമനില ഗോളിന്റെ അടുത്തെത്തി. വിൽമാർ ബാരിയോസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റിൽ കോർണർ കിക്കിൽ നിന്നും ഡിഫൻഡർ യെറി മിനയുടെ ശക്തമായ ഹെഡ്ഡർ മാർട്ടിനെസിന്റെ കീഴ്പെടുത്തിയെങ്കിലും പോസ്റ്റിൽ ക്രോസ് ബാറിൽ തട്ടി മടങ്ങി. 43 ആം മിനുട്ടിൽ അര്ജന്റീന രണ്ടാമത്തെ ഗോളിന്റെ അടുത്തെത്തി. മെസ്സിയെടുത്ത കോർണറിൽ നിന്നും നിക്കോളാസ് ഗോൺസാലസിന്റെ ഹെഡ്ഡർ കീപ്പർ ഓസ്പിന തട്ടിയകറ്റി.

രണ്ടാം പക്തിയിൽ കൊളംബിയ മൂന്നു മാറ്റങ്ങളുമായി ഇറങ്ങിയപ്പോൾ അര്ജന്റീന നഹുവൽ മോളിനക്ക് പകരമായി ഗോൺസാലോ ഏരിയൽ മോണ്ടിയലിനെ ഇറക്കി.രണ്ടാം പകുതിയിലും സമനില ഗോളിനായി കൊളംബിയ മുന്നേറി കാലിച്ചി കൊണ്ടിരുന്നു. കളി കൂടുതൽ സമയവും അര്ജന്റീന പകുതിയിൽ തന്നെയായിരുന്നു. സ്‌ട്രൈക്കർ സപാറ്റയുടെ രണ്ടു ഷോട്ടുകൾ അര്ജന്റീന ഡിഫൻഡർ തടുത്തു. 61 ആം മിനുട്ടിൽ കൊളംബിയ സമനില പിടിച്ചു.വേഗത കൊണ്ടും ഡ്രിബ്ലിങ് കൊണ്ടും അര്ജന്റീന ഡിഫെൻസിനെ വട്ടം കറക്കിയ ലൂയി ഡയസിന്റെ വകയായിരുന്നു ഗോൾ. മിഡ്ഫീൽഡിൽ നിന്നും ബോൾ സ്വീകരിച്ച ഡയസ് ഡിഫെൻഡറെ കബളിപ്പിച്ച് ഡയസ് മനോഹരമായി അര്ജന്റീന വല കുലുക്കി. 67 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസിനു പകരമായി ഏഞ്ചൽ ഡി മരിയ ഇറങ്ങി.

72 ആം മിനുട്ടിൽ വിജയ ഗോൾ നേടാനുള്ള സുവർണാവസരം ലാറ്റൂരോ മാർട്ടിനെസ് കളഞ്ഞു കുളിച്ചു. കൊളംബിയൻ താരത്തിന്റെ പിഴവിൽ നിന്നും പന്തുമായി മുന്നേറിയ ഡി മാറിയ ഗോൾ കീപ്പർ ഓസ്പിനയെയും മറികടന്ന് പന്ത് മാർക്ക് ചെയ്യപ്പെടാത്ത മാർട്ടിനെസിന്‌ കൊടുത്തെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾ ലൈനിൽ കൊളംബിയൻ താരം തട്ടിയകറ്റി. 80 ആം മിനുട്ടിൽ വീണ്ടും അർജന്റീനക്ക് അവസരം ലഭിച്ചു. പകരക്കാരനായി ഇറങ്ങിയ ഡി മരിയയുടെ മുന്നേറ്റത്തിൽ നിന്നും മെസ്സിയുടെ തകർപ്പൻ ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി മടങ്ങി. റീബൗണ്ടിൽ ലഭിച്ച വസരവും മുതലാക്കാനായില്ല. അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ മത്സരം കൂടുതൽ പരുക്കാനായിമാറി. മത്സരത്തിന്റെ അവസാന മിനുട്ടിൽ അർജന്റീനക്ക് ലഭിച്ച ഫ്രീകിക്ക് മതിലിൽ തട്ടി മടങ്ങി . നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം പെനാൽറ്റിഷൂട്ട് ഔട്ടിലേക്ക് കടന്നു .

ഷൂട്ട് ഔട്ടിൽ ആദ്യ കിക്കെടുത്ത ജുവാൻ ക്വാഡ്രാഡോ പന്ത് വലയിലാക്കി. അര്ജന്റീനക്കായി ആദ്യ കിക്കെടുത്ത മെസ്സി ഗോളാക്കി മാറ്റി സമനിലയിലാക്കി. രണ്ടാമത്തെ കിക്കെടുത്ത കൊളംബിയൻ താരം സാഞ്ചെസിന്റെ കിക്ക് മാർട്ടിനെസ് തടുത്തിട്ടു.എന്നാൽ ഡി പോളിന്റെ കിക്ക് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. മൂന്നാം കിക്കെടുത്ത കൊളംബിയൻ താരം മിനയുടെ ഷോട്ടും തടുത്തിട്ട് മാർട്ടിനെസ് അർജന്റീനക്ക് പ്രതീക്ഷ നൽകി.അർജന്റീനയുടെ മൂന്നമത്തെ ഷോട്ട് പെരേഡസ് വലയിലാക്കി സ്കോർ 2 -1 ആക്കി. എന്നാൽ മിഗുവൽ ബോർജ കൊളംബിയയെ ഒപ്പമെത്തിച്ചു.നാലാമത്തെ കിക്ക് വലയിലാക്കി മാർട്ടിനെസ് വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ കൊളംബിയ താരം എഡ്വിൻ കാർഡോണയുടെ കിക്ക് തടഞ്ഞ മാർട്ടിനെസ് അർജന്റീനയെ വിജയത്തിലെത്തിച്ചു. മൂന്നു കിക്കുകളാണ് മാർട്ടിനെസ് തടഞ്ഞത്.

Rate this post