❝ഫൈനലിൽ ബ്രസീലിനെ നേരിടണമെങ്കിൽ അർജന്റീനക്ക് കൊളംബിയയെയും ഓസ്പിനയെയും മറികടക്കണം❞

കോപ്പ അമേരിക്കയിലെ രണ്ടാമത്തെ സെമിയിൽ അർജന്റീന കൊളംബിയയെ നേരിടും. എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയ മാനെ ഗാരിഞ്ചയിൽ നാളെ ഇന്ത്യൻ സമയം രാവിലെ 6 .30 നാണു മത്സരം അരങ്ങേറുന്നത്. ഇന്ന് നടന്ന ആദ്യ സെമിയിൽ വിജയിച്ച ബ്രസീലിനെയാണ് ഫൈനലിൽ അർജന്റീന നേരിടുക. 28 വര്ഷം നീണ്ടു നിൽക്കുന്ന അന്തരാഷ്ട്ര കിരീട വരൾച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അർജന്റീന കോപ്പക്കെത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിൽ തന്നെയാണ് അർജന്റീന വിശ്വാസമർപ്പിക്കുന്നത്. നാല് ഗോളും നാല് അസിസ്റ്റുമായി ടൂർണമെന്റിലെ താരമാവാൻ തയ്യാറെടുക്കുന്ന അമേസിയിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷ.

ക്വാർട്ടർ ഫൈനലിൽ ഗുസ്താവോ ആൽഫാരോയുടെ ഇക്വഡോറിനെ 3-0ന് പരാജയപ്പെടുത്തിയാണ് അർജന്റീന സെമിയിലെത്തിയത്.ഉദിനീസ് മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ, ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൊട്ടാരോ മാർട്ടിനെസ്, ബാഴ്‌സലോണയുടെ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി എന്നിവരുടെ ഗോളുകൾ ലയണൽ സ്കലോണിയുടെ അർജന്റീനയ്ക്ക് വിജയം ഉറപ്പാക്കിയത്.ക്വാർട്ടർ ഫൈനലിൽ കൊളംബിയ ഓസ്‌കർ തബാരസിന്റെ ഉറുഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫൈനലിൽ സ്ഥാനം പിടിച്ചത്. ഗോൾ കീപ്പർ ഡേവിഡ് ഓസ്പിന രണ്ട് പെനാൽറ്റികൾ രക്ഷപെടുത്തിയാണ് കൊളംബിയക്ക് വിജയം സമ്മാനിച്ചത്.

2001 ലാണ് കൊളംബിയ തങ്ങളുടെ ഏക കോപ്പ അമേരിക്ക കിരീടം നേടിയത്. വീണ്ടുമൊരു കിരീടം നേടുക എന്ന ലക്ഷ്യമേ വെച്ചാവും നാളെ അര്ജന്റീനക്കെതിരെ അവർ ഇറങ്ങുന്നത്.ഇരു ടീമുകളും തമ്മിലുള്ള 40 ഏറ്റുമുട്ടലുകളിൽ അർജന്റീനയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട് . 23 വിജയവും 9 സമനിലയും 8 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇരു ടീമുകൾ അവസാനമായി ഏറ്റുമുട്ടിയപ്പോൾ കളി 2-2 സമനിലയിൽ അവസാനിച്ചു.

അർജന്റീന പ്രോബബിൾ ലൈനപ്പ്: മാർട്ടിനെസ്; മോളിന, ലിസാന്ദ്രോ മാർട്ടിനെസ്, ഒറ്റമെൻഡി, ടാഗ്ലിയാഫിക്കോ; ഡി പോൾ, പരേഡസ്, റോഡ്രിഗസ്; മെസ്സി, ലാറ്റൂരോ മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്
കൊളംബിയ പ്രോബബിൾ ലൈനപ്പ്: ഓസ്പിന; മുനോസ്, മിന, സാഞ്ചസ്, ടെസിലോ; ക്വാഡ്രാഡോ, ബാരിയോസ്, കുല്ലാർ, ഡയസ്; മുരിയേൽ, സപാറ്റ.

Rate this post