❝ ഇറ്റലിയുടെ വെറ്ററൻ പ്രതിരോധ മതിൽ തകർക്കാൻ സ്പാനിഷ് യുവ മുന്നേറ്റ നിരക്കാവുമോ? ❞

ഈ യൂറോ കപ്പിൽ പരാജയമറിയാത്ത ഇറ്റലിയുടെ കുതിപ്പിന് പിന്നിലെ രണ്ടു പ്രധാന താരങ്ങളാണ് വെറ്ററൻ ഡിഫെൻഡർമാരായ അടുത്ത മാസം 37 വയസ്സ് തികയുന്ന ജോർജിയോ കെല്ലിനിയും 34 കാരനായ ലിയോനാർഡോ ബൊനൂച്ചിയും. ഇറ്റാലിയൻ പ്രതിരോധത്തിന്റെ നട്ടെല്ല് തന്നെയാണ് ഇരു താരങ്ങളും. കഴിഞ്ഞ 11 വർഷമായി ഇറ്റാലിയൻ ടീമിന്റെ പ്രതിരോധം കാക്കുന്ന ഈ യുവന്റസ് താരങ്ങളെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ജോഡി എന്നാണ് ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസിനി വിശേഷിപ്പിച്ചത്.

“അവരുടെ കരുത്ത്, അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് തെളിയിക്കാൻ അവർ ആഗ്രഹിക്കുന്നു ,എല്ലാ മത്സരങ്ങളിലും തങ്ങളുടെ സ്ഥാനത്ത് ഏറ്റവും മികച്ചവരാണെന്ന് തെളിയിക്കുക എന്നത് ഒരു കളിക്കാരൻ സംബന്ധിച്ച്പ്രധാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഇന്ന് വെബ്ലി സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ചു കൂട്ടിയ യുവ സ്പാനിഷ് മുന്നേറ്റ നിരക്ക് ഇറ്റലിയുടെ വെറ്ററൻ പ്രതിരോധ താരങ്ങളുടെ കൂട്ട്കെട്ട് തകർക്കുമോ എന്നാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്.

എട്ട് സിരി എ കിരീടങ്ങളും നാല് ഇറ്റാലിയൻ കപ്പ് ട്രോഫികളും ഒരുമിച്ച് നേടിയ ഇവർ ഓരോരുത്തരും തങ്ങളുടെ രാജ്യത്തിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പരിക്കിനെത്തുടർന്ന് വെയിൽസിനെതിരായ ഇറ്റലിയുടെ അവസാന ഗ്രൂപ്പ് മത്സരവും ഓസ്ട്രിയക്കെതിരായ പ്രീ ക്വാർട്ടറും നഷ്ടമായ കെല്ലിനി ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ പ്രകടനത്തോടെ ത്രിരിച്ചു വന്നു. ബെൽജിയത്തിനെതിരെ ഫോമിലുള്ള റൊമേലു ലുകാകു തന്റെ വേഗതയും കരുത്തും ഉപയോഗിച്ച മുന്നേറാൻ ശ്രമിച്ചെങ്കിലും എന്നാൽ കെല്ലിനിയുടെ പരിചയ സമ്പത്തിനു മുന്നിൽ കീഴടങ്ങി.ബെൽജിയത്തിനെതിരെ തന്റെ പരിചയ സമ്പത്ത് ബൊനൂച്ചിയും പ്രകടിപ്പിച്ചു.

ഈ രണ്ടു താരങ്ങളുടെയും യുവന്റസിലെ സഹതാരമായ അൽവാരോ മൊറാട്ടയാണ് സ്പാനിഷ് മുന്നേറ്റം നയിക്കുന്നത്. ബൊനൂച്ചിക്കും കില്ലിനിക്കും നന്നായി അറിയാവുന്ന ഒരു സ്‌ട്രൈക്കർ കൂടിയാണ് മൊറാട്ട. മൊറേന ,മൊറാറ്റ, ഫെറൻ ടോറസ് ,ഓൾമോ ,സാറാബിയ തുടങ്ങിയ യുവ താരങ്ങൾക്ക് ഇറ്റാലിയൻ പ്രതിരോധം തകർക്കാനായാൽ മാത്രമേ ഫൈനലിലേക്കുള്ള പാദ സുഗമമാകു. ടൂർണമെന്റിൽ രണ്ടു ഗോൾ മാത്രമാണ് ഇറ്റാലിയൻ ഡിഫെൻസ് വഴങ്ങിയത്. എന്നാൽ കൂടുതൽ ഗോളുകൾ നേടിയെങ്കിലും കൂടുതൽ അവസരങ്ങൾ പാഴാക്കിയ സ്‌ട്രൈക്കർമാർ സ്പെയിനിന്റെ കൂടെ തന്നെയാണ്.

Rate this post