2021 ലാറ്റിനമേരിക്കയുടെ ക്ലബ് രാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ പാൽമിറാസ് കിരീടം ചൂടി. ബ്രസീലിയൻ ക്ലബ്ബുകളായ ഫ്ലെമെംഗോയും പാൽമിറാസും ഏറ്റുമുട്ടിയ കലാശ പോരാട്ടത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ ഗോളിനാണ് പാൽമിറാസ് കിരീടം ചൂടിയത്. തുടർച്ചയായി രണ്ടാം വർഷമാണ് പാൽമിറാസ് കിരീടം നേടുന്നത്.1999 ലും 2020 ലും വിജയിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് സാവോപോളോ ക്ലബ് ദക്ഷിണ അമേരിക്കയുടെ യൂറോപ്പിലെ ചാമ്പ്യൻസ് ലീഗിന് തുല്യമായ കിരീടം നേടുന്നത്.
ആവേശകരമായ കോപ്പ ലിബർട്ടഡോർസ് ഫൈനലിന്റെ അഞ്ചാം മിനുട്ടിൽ തന്നെ പാൽമിറാസ് മുന്നിലെത്തി.റാഫേൽ വീഗയാണ് പാൽമിറാസിനി മുന്നിലെത്തിച്ചത്.ആദ്യ പകുതിയുടെ അവസാനത്തിൽ ജോർജിയൻ താരം ഡി അരാസ്കേറ്റയിലൂടെ ഫ്ലെമെംഗോയുടെ ഏക അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വെവർട്ടൺ ഉജ്ജ്വലമായി തടുത്തിട്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ പൽമീറാസ് കൂടുതൽ സംയോജിതനും കൂടുതൽ നിശ്ചയദാർഢ്യമുള്ളവനുമായി കാണപ്പെട്ടു.
Oh no Andreas Pereira 😱
— GOAL (@goal) November 27, 2021
The on-loan Man Utd man's error in extra time gifted Palmeiras the Copa Libertatores title 🏆 pic.twitter.com/mhyKC8TNsL
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായ സമീപനത്തോടെയാണ് ഫ്ലെമെംഗോ ആരംഭിച്ചത്. സൂപ്പർ സ്ട്രൈക്കർ ബാർബോസക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു. റോണിയുടെ ലോംഗ് റേഞ്ച് ഷോട്ടിലൂടെ പാൽമിറാസ് ഗോൾ അവസരം ലഭിച്ചു. 72 ആം മിനുട്ടിൽ ഗബ്രിയേൽ ബാർബോസ ഡി അരാസ്കേറ്റയുടെ മനോഹരമായ അസിസ്റ്റിനെ തുടർന്ന് ടൈറ്റ് ആംഗിളിൽ നിന്നുള്ള ഷോട്ടിലൂടെഫ്ലെമെങ്കോ സമനില പിടിച്ചു. ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും വല കുലുക്കാനായില്ല. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു.
എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണീ ആൻഡ്രിയാസ് പെരേരയുടെ സ്ലാക്ക് ഡിഫൻഡിംഗ് മുതലെടുത്ത് ഡെയ്വേഴ്സൺ ഗോൾകീപ്പർ ഡീഗോ ആൽവസിനെ മറികടന്നു വലയിലെത്തിച്ചു. സമനിലക്കായി ഫ്ലെമെങ്കോ പൊരുതി നോക്കിയെങ്കിലും പാൽമിറസ് പ്രതിരോധം ഉറച്ചു നിന്നതോടെ തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി.രണ്ട് തവണ ലിബർട്ടഡോർസ് കിരീടം നേടുന്ന ആദ്യ യൂറോപ്യനായി മാറിയ പാൽമിറാസിന്റെ പോർച്ചുഗീസ് കോച്ച് ആബെൽ ഫെരേര.2001 ലെ ബൊക്ക ജൂനിയേഴ്സിന് ശേഷം ഒരു ടീം ലിബർട്ടഡോർസ് കിരീടം നിലനിർത്തുന്നത് ആദ്യമായണ്.