ഖത്തർ ലോകകപ്പിൽ തന്റെ ടീം ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റതിന് ശേഷം പോർച്ചുഗൽ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചു.
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നും ഭാഗ്യവശാൽ, പോർച്ചുഗലിന് വേണ്ടി ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള നിരവധി കിരീടങ്ങൾ നേടാന്‍ സാധിച്ചു.പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയരത്തുക് എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാൻ അതിനായി പോരാടി. ഈ സ്വപ്നത്തിനായി ഞാൻ കഠിനമായി പൊരുതുക തന്നെ ചെയ്തു. റൊണാൾഡോ പറഞ്ഞു.
16 വർഷത്തിലേറെയായി അഞ്ചു ലോകകപ്പുകളിൽ ഞാൻ കളിച്ചു.എല്ലായ്പ്പോഴും മികച്ച കളിക്കാർക്കൊപ്പം, ദശലക്ഷക്കണക്കിന് പോർച്ചുഗീസ് ജനങ്ങളുടെ പിന്തുണയോടെ, ഞാൻ എന്റെ എല്ലാം നൽകി. ഞാൻ മൈതാനത്ത് എല്ലാം ഉപേക്ഷിച്ചു. ഞാൻ ഒരിക്കലും പോരാട്ടത്തിലേക്ക് മുഖം തിരിച്ചിട്ടില്ല, ആ സ്വപ്നം ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നില്‍ ഒരിക്കലും മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഇന്നലെ അവസാനിച്ചു. ഒരുപാട് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്, ഒരുപാട് ഊഹിക്കപ്പെടുന്ന. പക്ഷേ പോർച്ചുഗലിനോടുള്ള സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു താന്‍. സഹകളിക്കാരോടും രാജ്യത്തോടും ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല.ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. നന്ദി, പോർച്ചുഗൽ. നന്ദി, ഖത്തർ. സ്വപ്നം നീണ്ടുനിൽക്കുമ്പോൾ അത് മനോഹരമായിരുന്നു റൊണാൾഡോ അവസാനിപ്പിച്ചു.
സ്റ്റാർ ഫോർവേഡിന്റെ അവസാന ലോകകപ്പ് മത്സരവും ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം നേടാനുള്ള അവസാന അവസരവും ഇതായിരുന്നു. മൊറോക്കോയ്‌ക്കെതിരെ പകരക്കാരനായാണ് പോർച്ചുഗീസ് താരം ഇറങ്ങിയത് എങ്കിലും ടീമിന്റെ തോൽവി ഒഴിവാക്കാൻ സാധിച്ചില്ല.കളിക്കിടയില്‍ ഒറ്റപ്പെട്ടുപോയ ക്രിസ്റ്റിയാനോ മത്സരശേഷം മൈതാനത്തും ഏകാന്തത അനുഭവിച്ചു. ഗ്രൗണ്ടില്‍ നിന്നും മുട്ടുകുത്തി ഇരുന്ന് മുഖം പൊത്തിയും അദ്ദേഹം കരഞ്ഞു.
അയാളുടെ മഹത്വമറിയുന്ന മൊറോക്കന്‍ താരങ്ങള്‍ ആശ്വസിപ്പിക്കാന്‍ അടുത്തെത്തി. പക്ഷേ കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമില്‍ നിന്ന് ഒരാളെ പോലും അദ്ദേഹത്തിന്റെ തൊട്ടടുത്ത് കണ്ടില്ല.ഒടുവില്‍ കരച്ചില്‍ നിയന്ത്രിക്കാനാകാതെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം താരം മൈതാനത്ത് നിന്ന് മടങ്ങി.തന്റെ അഞ്ചാം ലോകകപ്പിൽ പങ്കെടുത്ത റൊണാൾഡോ തന്റെ 196-ാമത് അന്താരാഷ്ട്ര മത്സരമാണ് ഇന്നലെ കളിച്ചത്.അഞ്ച് ലോകകപ്പുകളിൽ സ്‌കോർ ചെയ്‌ത ഒരേയൊരു കളിക്കാരനെന്ന നിലയിലാണ് റൊണാൾഡോ ഖത്തറിൽ നിന്നും വിടവാങ്ങിയത്.