ലയണൽ മെസ്സിയുടെ ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ ആദ്യമായി പ്രശ്നങ്ങൾ നേരിട്ടു.37 കാരനായ റൊണാൾഡോ കഴിഞ്ഞ വർഷം യുവന്റസിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവ് വന്നത്, എന്നാൽ ഉയർന്ന നിലവാരത്തിലുള്ള തിരിച്ചുവരവ് ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി യുണൈറ്റഡ് വിടാനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 24 ഗോളുകൾ നേടിയെങ്കിലും ടീമിന്റെ മോശം പ്രകടനം മൂലം നാലാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. ടോട്ടൻഹാമിനെതിരെ മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിക്കുകയും മത്സരം അവസാനിക്കുന്നതിന് മുൻപേ ഡ്രസിങ് റൂമിലേക്ക് പോയ താരത്തിനെതിരെ പരിശീലകൻ ടെൻ ഹാഗ് നടപടിയെടുത്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം ഓൾഡ് ട്രാഫോർഡ് വിടാൻ ഒരുങ്ങുകയാണ്.കളിക്കളത്തിൽ നിന്ന് ഇറങ്ങിപ്പോയ പോർച്ചുഗീസ് താരത്തിന്റെ പ്രവൃത്തികൾ വ്യാപകമായ വിമർശനത്തിന് വിധേയമായിരുന്നു.
തകർച്ചയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ മെസ്സിയുടെ പാത പിന്തുടരണമെന്ന നിർദേശങ്ങൾ റൊണാൾഡോയുടെ മുന്നിൽ വരുകയും ചെയ്തു. യുണൈറ്റഡിന്റെ അവസാന എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് റൊണാൾഡോ ആരംഭിച്ചത്, അതേസമയം അർജന്റീനൻ പാരീസ് സെന്റ് ജെർമെയ്നിനായി എല്ലാ മത്സരങ്ങളും കളിക്കുന്നു. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന പ്രകടനവും പുറത്തെടുത്തു.ഓൾഡ് ട്രാഫോർഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവ് കളിക്കാരനോ ക്ലബിനോ ഒരു ഗുണവും ചെയ്തില്ല. യുണൈറ്റഡിലെ റൊണാൾഡോയുടെ അവസ്ഥ കൂടുതൽ നിരാശാജനകമാണ്, എറിക് ടെൻ ഹാഗിന്റെ കീഴിൽ അദ്ദേഹം ഒരു തുടക്കക്കാരനായി മടങ്ങിയെത്തുമെന്ന സൂചനകളൊന്നുമില്ല. ജനുവരിയിൽ 38 വയസ്സ് തികയുന്ന റൊണാൾഡോയെ സ്വന്തമാക്കാൻ ഒരു ക്ലബും ആഗ്രഹിക്കുന്നില്ല എന്ന സത്യമാണ്.
2023 ൽ ഇരു താരങ്ങളുടെയും ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയും ചെയ്യും. അതെ സമയം മെസ്സിക്ക് പുതിയ ഒരു വർഷത്തെ കരാറും കൂടാതെ 12 മാസത്തേക്ക് കൂടി അദ്ദേഹത്തിന്റെ താമസം നീട്ടാനുള്ള ഓപ്ഷനും നൽകാൻ PSG തയ്യാറാണ്. ഇത് പ്രൊഫഷണൽ ഫുട്ബോളിലെ 23-ാം സീസണിലേക്ക് മെസ്സിയെ കൊണ്ടുപോകും. ബാഴ്സലോണയും മെസ്സിക്ക് വേണ്ടി താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.മെസ്സി പരിഗണിക്കുന്ന മറ്റൊരു ഓപ്ഷൻ എംഎൽഎസിലേക്കുള്ള മാറ്റമാണ്.നിരവധി ടീമുകൾ അദ്ദേഹത്തിന്റെ ഒപ്പിന് താൽപ്പര്യമുള്ളതായി റിപ്പോർട്ടുണ്ട്.35 ആം വയസ്സിൽ മെസ്സി തന്റെ ക്ലബിലെ ഒരു മികച്ച പ്രകടനക്കാരിൽ ഒരാളായി മുന്നേറുമ്പോൾ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്.
കളിക്കാനുള്ള സമയക്കുറവും മറ്റൊരിടത്തേക്ക് മാറാനുള്ള അവസരങ്ങളുടെ അഭാവവും മൂലം 37 കാരൻ വലിയ നിരാശയിലാണ്. പക്ഷെ മെസ്സിക്ക് ഇപ്പോഴും ക്ലബ്ബിൽ വലിയ സ്വാധീനമാണ് ഉളളത്.നവംബറിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും മികച്ച രീതിയിലേക്ക് എത്തുക എന്നതാണ് റൊണാൾഡോയുടെ മുന്നിലുള്ള ലക്ഷ്യം. എന്നാൽ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. എന്നാൽ മെസ്സിക്ക് ഏറ്റവും മികച്ച ഫോമിൽ ഖത്തറിലേക്ക് പറക്കാൻ സാധിക്കും.
കഴിഞ്ഞ സീസണിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ പക്വമായി നേരിട്ട ലയണൽ മെസ്സി വലിയ തിരിച്ചു വരവാണ് ഈ സീസണിൽ നടത്തിയത്. പ്രതിസന്ധികളെ എങ്ങനെ ബുദ്ധിപൂർവം മറികടക്കാം എന്നതിനെക്കുറിച്ച് മെസ്സിയിൽ നിന്നും റൊണാൾഡോ പഠിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണോട് കൂടി തന്റെ കരിയർ അവസാനിച്ചു എന്ന് വിമര്ശിച്ചവർക്ക് മുന്നിലൂടെ മുന്നിലൂടെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഗോളുകൾ നേടിക്കൊണ്ട് മുന്നേറുകയാണ് 35 കാരൻ. വാക്കുകളേക്കാൾ പ്രവർത്തിക്കാണ് മെസ്സി പ്രാധന്യം കൊടുക്കുന്നത്. അനാവശ്യ വിവാദങ്ങൾ തന്റെ ബാധിക്കാതിരിക്കാനും 35 കാരൻ വളരെ ശ്രദ്ധ പുലർത്താറുണ്ട്.എന്നാൽ കളിക്കാത്തിന് പുറത്തെ കാര്യങ്ങളിൽ ആണ് കഴിഞ്ഞ കുറച്ചു കാലമായി റോൻഡ്ലോ നിറഞ്ഞു നിൽക്കുന്നത്.തന്റെ കരിയറിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ മെസ്സിയിൽ നിന്നും റൊണാഡ്ലോക്ക് ധാരാളം പഠിക്കാനുണ്ട്.