ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സീസണിൽ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ കിരീടം ഉയർത്തിയാണ് പുതിയ സീസണിനെ വരവേറ്റത്. സൗദി പ്രൊ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട ടീം ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം അടുത്ത രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയമാണ് നേടിയത്.
ഹാട്രിക് ഉൾപ്പെടെ രണ്ടു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് നിലവിൽ സൗദി പ്രോ ലീഗിലെ ടോപ്സ്കോറർ ലിസ്റ്റിൽ ഒന്നാമത്. കഴിഞ്ഞദിവസം നടന്ന അൽ നസ്റിന്റെ ലീഗ് മത്സരത്തിൽ ഇരട്ട ഗോളുകളും അസിസ്റ്റും നേടിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ അൽ നസ്ർ എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ ശബാബിനെ പരാജയപ്പെടുത്തിയിരുന്നു.
ഈ മത്സരത്തിന്റെ 20 മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടുന്ന ഹെഡ്ഡർ ഗോൾ റഫറി നിഷേധിച്ചു. കോർണർ കിക്കിൽ നിന്നും വന്ന പന്തിനെ മികച്ച ഹെഡറിലൂടെ ക്രിസ്ത്യാനോ റൊണാൾഡോ വലയിൽ എത്തിച്ചെങ്കിലും എതിർ ടീം താരത്തിനെ റൊണാൾഡോ തള്ളിയെന്ന് പറഞ്ഞാണ് റഫറി ഗോൾ നിഷേധിച്ചത്. എന്നാൽ ഗോൾ നിഷേധിക്കാൻ മാത്രമുള്ള സാഹചര്യം ഉണ്ടായിട്ടില്ല എന്ന് അൽ നസ്ർ പരിശീലകൻ മത്സരശേഷം പ്രതികരിച്ചു.
Obsessed with goals 🤬 pic.twitter.com/MBcB4us8nK
— GOAL India (@Goal_India) August 31, 2023
റഫറി ഗോൾ നിഷേധിച്ചതോടെ ക്രിസ്ത്യാനോ റൊണാൾഡോ റഫറിയോട് പറയുന്ന വാക്കുകളാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എല്ലായിപ്പോഴും എനിക്ക് എതിരെയാണ് എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നത്. എല്ലായിപ്പോഴും തനിക്കെതിരെയാണ് തീരുമാനങ്ങളും മറ്റുമെല്ലാം വരുന്നത് എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകൾ. നിലവിൽ ഈ സീസണിൽ മികച്ച ഫോമിൽ കളി ആരംഭിച്ച ക്രിസ്ത്യാനോ റൊണാൾഡോ അതേഫോമിൽ തന്നെ സീസൺ അവസാനിപ്പിക്കാൻ ആകുമോ എന്ന് കാത്തിരുന്നു കാണാം.