വീണ്ടും ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,സൗദിയിൽ ഗോളടിച്ചു കൂട്ടി സൂപ്പർ താരം |Cristiano Ronaldo

സൗദി അറേബ്യൻ ഫുട്ബോളിലെ തന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് എവേ മത്സരത്തിൽ ഡമാകിജെ നേരിട്ട അൽ നസർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. മൂന്നു ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു.

താരത്തിന്റെ കരിയറിലെ 62ആം ഹാട്രിക്ക് ആയി ഇത്.മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിൽ എത്തിച്ചുകൊണ്ടാണ് ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത്.23ആം മിനുട്ടിൽ ഗനം നീട്ടി നൽകിയപ്പോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു.44ആം മിനിട്ടിലാണ് റൊണാൾഡോ തന്റെ മൂന്നാം ഗോൾ നേടിയത്.അഹ്മദ് റൊണാൾഡോയിലേക്ക് എത്തിച്ച ബോൾ ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്തം മാത്രമേ റൊണാൾഡോക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടിക്കൊണ്ട് റൊണാൾഡോ അൽ നസ്റിന്റെ വിജയം ഉറപ്പാക്കിയിരുന്നു.

രണ്ടാം പകുതിയിൽ റൊണാൾഡോ ഒരു ഗോൾ കൂടി നേടിയെങ്കിലും അത് ഓഫ്സൈഡിൽ കലാശിക്കുകയായിരുന്നു. അവസാനമായി കളിച്ച മൂന്ന് മത്സരത്തിനിടെ റൊണാൾഡോ നേടുന്ന രണ്ടാം ഹാട്രിക്കാണ് ഇത്.അൽ നസ്റിന് വേണ്ടി ആകെ അഞ്ച് മത്സരങ്ങൾ കളിച്ച റൊണാൾഡോ ഇപ്പോൾ എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും പൂർത്തിയാക്കി.തന്റെ കഴിവിനൊന്നും ഒരു പ്രശ്നവും തട്ടിയിട്ടില്ല എന്നുള്ളത് ഈ 38 കാരൻ ഓരോ ദിവസം കൂടുന്തോറും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

സൗദി പ്രൊ ലീഗിൽ ആദ്യ 45 മിനുട്ടിനകം ഹാട്രിക്ക് നേടുന്ന ആദ്യ താരമായി റൊണാൾഡോ ഇതോടെ മാറി.ആറ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി അദ്ദേഹം ഇപ്പോൾ അൽ-നാസറിന് വേണ്ടി 10 ഗോൾ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഈ വിജയത്തോടെ അൽ നസർ 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. റൊണാൾഡോ വന്നതിനു ശേഷം സൗദി ലീഗിൽ അൽ നസർ പരാജയപ്പെട്ടിട്ടില്ല.

Rate this post