റിയാദ് സീസ കപ്പിലെ കലാശ പോരാട്ടത്തിൽ അൽ നാസറിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി അൽ ഹിലാൽ . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങി വന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ ഹിലാൽ അൽ നസറിനെ പരാജയപ്പെടുത്തിയത്. സെർജ് മിലിങ്കോവിക്-സാവിക്, സലീം അൽ ദൗസരി എന്നിവർ അൽ ഹിലാലിന്റെ ഗോളുകൾ നേടിയത്.
അൽ ഹിലാൽ ആരാധകർ അവരുടെ ടീമിൻ്റെ പ്രകടനത്തിൽ സന്തുഷ്ടരായിരുന്നു, എന്നാൽ അൽ നാസർ ആരാധകർ ടീമിൻെറയും റൊണാൾഡോയുടെയും പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു.മത്സരത്തിനിടെ ഹിലാൽ ആരാധകർ ലയണൽ മെസ്സി ചാന്റുകളുമായി റൊണാൾഡോയെ പരിഹസിച്ചു.ആദ്യ പകുതിയിൽ ഗോൾ നേടാനുള്ള അവസരം റൊണാൾഡോ നഷ്‌ടപ്പെടുത്തിയതിനെ തുടർന്നാണ് മെസ്സി മെസ്സി വിളികൾ സ്റ്റേഡിയത്തിൽ ഉയർന്നത്.മറുപടിയായി പോർച്ചുഗീസ് താരം തൻ്റെ പ്രതീകാത്മകമായ ‘ശാന്തമാക്കുക’ എന്ന ആംഗ്യം പ്രദർശിപ്പിക്കുന്നതിന് മുമ്പ് കാണികളോട് തംബ്‌സ്-അപ്പ് കാണിച്ചു.ഞാനാണ് ഇവിടെയുള്ളത്, അല്ലാതെ മെസ്സി അല്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഹിലാൽ ആരാധകരോട് പറഞ്ഞിട്ടുണ്ട്.
കൂടാതെ മറ്റൊരു പ്രവർത്തി കൂടി വലിയ വിവാദമായിട്ടുണ്ട്. അതായത് റൊണാൾഡോ ടണലിലേക്ക് നടന്ന് പോകുന്ന സമയത്ത് അൽ ഹിലാൽ ആരാധകർ ഒരു സ്കാർഫ് താരത്തിന്റെ നേരെ എറിയുകയായിരുന്നു. എന്നാൽ അത് എടുത്ത റൊണാൾഡോ ദേഷ്യത്തോടെ സ്വകാര്യ ഭാഗത്ത് എടുത്ത് ഉപയോഗിക്കുകയായിരുന്നു.ഇത് വലിയ വിവാദമായിട്ടുണ്ട്. അൽ ഹിലാലിനെ അപമാനിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ആരാധകർ തന്നെ ഈ താരത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
🗣️ Cristiano Ronaldo to Al Hilal Fans: "I am here… not Messi."
— ACE (@FCB_ACEE) February 8, 2024
Tears man he's so Insecure 😭😭😭pic.twitter.com/13DrhhObCZ
മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. സെർജ് മിലിങ്കോവിക്-സാവിക് ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 30-ാം മിനിറ്റിൽ സലീം അൽ ദൗസരി തകർപ്പൻ ഒരു ഫിനിഷിലൂടെ ഗോൾ എണ്ണം രണ്ടാക്കി.43-ാം മിനിറ്റിലും രണ്ടാാം പകുതിയിൽ 48-ാം മിനിറ്റിലും അൽ ഹിലാൽ താരങ്ങൾ വീണ്ടും വലചലിപ്പിച്ചു. എന്നാൽ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നതോടെ ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിൽ അൽ ഹിലാൽ വിജയം ആഘോഷിച്ചു.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
— نواف الآسيوي 🇸🇦 (@football_ll55) February 8, 2024
تصرف غير اخلاقي من كريستيانو رونالدو؛ حيث وضع شال الهلال في مكان غير لائق ثم قام برميه!!!!!! pic.twitter.com/OUBzFWKjP7
ഫെബ്രുവരി 21 ന് റിയാദിൽ അൽ ഫെയ്ഹയ്‌ക്കെതിരായ അവരുടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഫസ്റ്റ് ലെഗ് പോരാട്ടത്തിൽ അൽ നാസറിനൊപ്പം റൊണാൾഡോ വീണ്ടും കളിക്കും.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അൽ നാസറിനൊപ്പം വിജയവഴിയിലേക്ക് തിരിച്ചുവരാനും തൻ്റെ ഫോം കണ്ടെത്താനും ശ്രമിക്കും.റൊണാൾഡോ ഇപ്പോൾ മികച്ച ഫോമിലാണ്, 2023-24 സൗദി പ്രോ ലീഗ് സീസണിൽ ഒമ്പത് അസിസ്റ്റുകളുള്ള 18 മത്സരങ്ങളിൽ നിന്ന് ഇതിനകം 20 ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മൂന്ന് അസിസ്റ്റുകൾ ഉൾപ്പെടെ മൂന്ന് ഗോളുകളും അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.