മെസ്സിയെ അപകീർത്തിപ്പെടുത്താൻ പണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ; അമ്പരിപ്പിക്കുന്ന റിപ്പോർട്ട്

ലയണൽ മെസ്സിയെ അപകീർത്തിപ്പെടുത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും പണം നൽകിയതായി റിപ്പോർട്ടുകൾ. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം പങ്ക് വെച്ച് കൊണ്ട് പ്രമുഖ മാധ്യമങ്ങളും കായിക നിരീക്ഷകരുമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. മെസ്സിയെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും പണം നൽകിയതിന്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഗോട്ട്നാൾഡോ ജംഗ്ഷൻ എന്ന ഫേസ്ബുക്ക് പേജ് പങ്ക് വെച്ച മെസ്സി വിരുദ്ധ പോസ്റ്റിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക പേജിൽ നിന്നും പണം നൽകിയിരിക്കുന്നത്.

എന്നാൽ പണം നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അറിവോടെ കൂടിയാണോ എന്ന കാര്യം ഉറപ്പിക്കാനാവില്ലെങ്കിലും ഇത് വളരെ മോശമായ കാര്യമായാണ് ഓസ്ട്രേലിയൻ കായിക നിരീക്ഷകനായ ജാക്ക് ബക്ക്ലി അഭിപ്രായപ്പെടുന്നത്.

അതെ സമയം, ഇത് റൊണാൾഡോയുടെ അറിവോടെ കൂടിയാണോ അതോ റൊണാൾഡോയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന വ്യക്തികളാണോ ചെയ്തത് എന്ന ചർച്ച സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാണ്.

നേരത്തെ റൊണാൾഡോയുടെ ഭാഗത്ത് നിന്നും മെസ്സിക്കെതിരായ പല പരോക്ഷവിമർശനങ്ങളും ഉണ്ടായിരുന്നു. ഈയടുത്ത് മെസ്സിക്ക് ഫിഫ ബെസ്റ്റ് അവാർഡ് ലഭിച്ചതിന് പിന്നാലെ ഫിഫ അവാർഡിനും ബാലൻഡിയോറിനും മൂല്യം ഇടിഞ്ഞെന്ന പരാമർശം റൊണാൾഡോ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റൊണാൾഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട പുതിയ വിവാദം.

3.7/5 - (8 votes)
Cristiano RonaldoLionel Messi