ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിലെ ഏറ്റവും വലിയ ഫ്ലോപ്പ് : ലോതർ മത്തൗസ് |Cristiano Ronaldo

ജർമ്മൻ ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ ലോതർ മത്തൗസ് പലപ്പോഴും താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്ത് വരാറുണ്ട് . തനറെ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കാറുമുണ്ട്. ഇപ്പോഴിതാ ലോകകപ്പിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പ്രകടനത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ലോതർ മത്യസ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഫ്ലോപ്പ് ആണെന്നാണ് മത്തൗസ് അഭിപ്രായപ്പെട്ടത്.”തന്റെ ഈഗോ ഉപയോഗിച്ച്, റൊണാൾഡോ ടീമിനെയും തന്നെയും തകർത്തു,അദ്ദേഹം ഒരു മികച്ച കളിക്കാരനും തീർത്തും മാരകമായ ഫിനിഷറുമായിരുന്നു എന്നതിൽ സംശയമില്ല, എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ പാരമ്പര്യത്തിന് മോശമാക്കിയിരിക്കുകയാണ്.അദ്ദേഹത്തിന് ഒരു ടീമിൽ ഇടം കണ്ടെത്താനാകുമെന്ന് ചിന്തിക്കാൻ എനിക്ക് പ്രയാസമാണ്. ഒരു തരത്തിൽ റൊണാൾഡോയോട് സഹതാപം തോന്നുന്നു ” ജർമൻ പറഞ്ഞു.

ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ പകരക്കാരനായിരുന്നു .”റൊണാൾഡോ ലോകകപ്പിലെ വലിയ പരാജയമാണ്, മെസ്സി ഈ ലോകകപ്പിൽ എന്തായിരുന്നോ അത് നേർ വിപരീതമായിരുന്നു റൊണാൾഡോ.മെസ്സി ഈ വിജയം അർഹിക്കുന്നു .കാരണം അദ്ദേഹം എനിക്കും എല്ലാ ഫുട്ബോൾ ആരാധകർക്കും അവന്റെ ഗുണങ്ങളും കളിക്കുന്ന രീതിയും കൊണ്ട് വലിയ സന്തോഷം നൽകി. 17-18 വർഷമായി അദ്ദേഹം അത് ചെയ്തു.എന്നെ സംബന്ധിച്ചിടത്തോളം മെസ്സി മില്ലേനിയത്തിന്റെ കളിക്കാരനാണ്” ലോതർ മത്തൗസ് പറഞ്ഞു.

മത്തൗസിന്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ നിരാശ കൂടാതെ: “ടൂർണമെന്റിനിടെ വളരെയധികം തെറ്റുകൾ ഉണ്ടായിരുന്നു, അവ തിരുത്താൻ VAR സഹായിച്ചില്ല”. ലോകകപ്പിലെ റഫറിമാർക്കെതിരെയും ജർമൻ വിമര്ശനം ഉന്നയിച്ചു.

Rate this post