അന്യസ്ത്രീയെ കെട്ടിപ്പിടിച്ചു; റൊണാൾഡോയ്ക്ക് ചാട്ടവറടി ശിക്ഷ നൽകാൻ അഭിഭാഷകർ കോടതിയിലേക്ക്; റോണോയെക്കതിരെ പച്ചക്കള്ളം എഴുതിവിട്ട മാധ്യമത്തിനെ പൊളിച്ചടുക്കി ഇറാനിയൻ അംബാസിഡർ

കഴിഞ്ഞ സെപ്റ്റംബർ അവസാന വാരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാനിൽ കളിക്കാൻ പോയിരുന്നു. എഎഫ്സി ചാമ്പ്യൻസ് ലീഗിലെ അൽ-നസ്റും ഇറാനിയൻ ക്ലബ്‌ പെർസെപോലിസും തമ്മിലുള്ള മത്സരം കളിക്കാനാണ് റോണോ ഇറാനിൽ പോയത്. ഇറാനിൽ രാജകീയ സ്വീകരണമാണ് റോണോയ്ക്ക് ലഭിച്ചത്. ഇറാനിൽ എത്തിയ റോണോയ്ക്ക് ഫാത്തിമ എന്ന ഭിന്നശേഷിക്കാരിയായ ആരാധിക തന്റെ കാൽ കൊണ്ട് വരച്ച ചിത്രം സമ്മാനിക്കുകയും റോണോ ഫാത്തിമയെ സ്നേഹപ്പൂർവം കെട്ടിപിടിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.

എന്നാൽ ഈ സംഭവത്തിൽ റോണോയെ കുടുക്കാൻ ശ്രമിച്ച സ്പാനിഷ് മാധ്യമമായ മുണ്ടോ ഡി പോർട്ടിവോയുടെ കള്ളത്തരമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. റോണോ ഫാത്തിമയെ ഹഗ്ഗ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുണ്ടോ ഡി പോർട്ടിവോ ഒരു വാർത്ത പുറത്ത് വിട്ടിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത് റോണോ ഒരു സ്ത്രീയെ ഹഗ്ഗ് ചെയ്തെന്നും ഇറാനിലെ നിയമപ്രകാരം ഭാര്യ അല്ലാത്ത അന്യസ്ത്രീകളെ ഹഗ്ഗ് ചെയ്താൽ 99 ചാട്ടവാറടിയാണെന്നും ഡി പോർട്ടിവോയുടെ റിപ്പോർട്ടിൽ പറയുന്നു. റോണോ ഫാത്തിമയെ കെട്ടിപിടിച്ച സംഭവത്തിൽ ഇറാനിലെ നിയമവിദഗ്ദർ റോണോയ്ക്ക് ചാട്ടവാറടി ശിക്ഷ ഉറപ്പാക്കാൻ കോടതിയെ സമീപിച്ചെന്നുമാണ് മുണ്ടോ ഡി പോർട്ടിവോയുടെ വാർത്ത.

എന്നാൽ ഈ വാർത്ത പച്ചക്കള്ളമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്പാനിലെ ഇറാനിയൻ അംബാസിഡർ. ഇത്തരത്തിലൊരു നീക്കം നടന്നിട്ടില്ലെന്നും റോണോ ഫാത്തിമയെ ഹഗ്ഗ് ചെയ്തത് ഇറാന്റെ കായിക രംഗത്തിന് ലഭിച്ച അംഗീകാരമായാണ് ഇറാൻ കാണുന്നതെന്നും സ്പെയിനിലെ ഇറാനിയൻ അംബാസിഡർ അറിയിച്ചു. ഇതോടെ മുണ്ടോ ഡി പോർട്ടിവോ ഇറക്കിയ റിപ്പോർട്ട് പച്ചക്കള്ളമെന്ന് വ്യക്തമായിരിക്കുകയാണ്.

5/5 - (2 votes)
Cristiano Ronaldo