38-ആം വയസ്സിൽ പോലും അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് മാന്ത്രിക ചുവടുകളുമായി ആരാധകരെ ആനന്ദിപ്പിക്കുന്നത് തുടരുകയാണ്.ഇന്നലെ നടന്ന അൽ-നാസറിന്റെ സൗദി പ്രോ ലീഗ് ഗെയിമിൽ പോർച്ചുഗീസ് മാസ്ട്രോ തന്റെ വേഗത്തിലുള്ള ചലനത്തിലൂടെയും അസാധാരണമായ ഡ്രിബ്ലിംഗ് വൈദഗ്ദ്ധ്യത്തിലൂടെയും എതിരാളികളെ വട്ടം കറക്കുകയും ചെയ്തു.
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് അൽ താവൂണിനെതിരെ സ്റ്റെപ്പ്-ഓവർ ഡ്രിബ്ലിംഗ് കഴിവുകളുടെ അവിശ്വസനീയമായ പ്രകടനത്തിലൂടെ കാണികളുടെ മനം കവർന്നു.റൊണാൾഡോ തന്റെ സിഗ്നേച്ചർ നീക്കത്തിലൂടെ ഡിഫൻഡർമാരെ അനായാസമായി മറികടക്കുന്നത് പല തവണ മത്സരത്തിൽ കാണാൻ സാധിച്ചു. എതിർ ഡിഫെൻഡർമാരെ ഡ്രിബിൾ ചെയ്ത് ബോക്സിനു പുറത്ത് നിന്നും റൊണാൾഡോയുടെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി.
കളിക്കളത്തിലെ മികവിനും റൊണാൾഡോയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായിരുന്നു ഈ മത്സരം. റൊണാൾഡോ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മത്സരത്തിൽ അൽ നാസറിന് വിജയിക്കാൻ സാധിച്ചില്ല.രണ്ടു ഗോളുകൾക്ക് അൽ താവൂൻ വിജയം നേടി. ലീഗിൽ അൽ നാസറിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
— CristianoXtra (@CristianoXtra_) August 18, 2023
അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിലെ അൽ-നാസറിന്റെ വിജയത്തിൽ മികച്ച പങ്ക് വഹിച്ചതിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം സൗദി പ്രോ ലീഗ് 2023/24 സീസണിലെ തുടക്കം നിരാശയുടേതായി മാറിയിരിക്കുകയാണ്.മത്സരത്തിന്റെ 20 ആം മിനുട്ടിൽ ലവാംബ അൽ താവൂന് ലീഡ് നൽകി.ഇഞ്ചുറി ടൈമിൽ അൽ-താവൂൺ രണ്ടമത്തെ ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പിച്ചു.തോൽവിയുടെ അടിസ്ഥാനത്തിൽ ടീം ടേബിളിൽ 15-ാം സ്ഥാനത്താണ്.വരും ആഴ്ചകളിൽ അൽ-നാസർ അവരുടെ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
Cristiano Ronaldo, what was that turn ?pic.twitter.com/eWnNDLIvVZ
— Preeti (@MadridPreeti) August 18, 2023