ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരു പ്രൊമോഷണൽ വീഡിയോ പോസ്റ്റ് ചെയ്തു.ബിനാൻസുമായി സഹകരിച്ച് നടത്തിയ നുണപരിശോധനയിൽ പങ്കെടുക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ ഉണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള സമയത്ത് ഒരു ട്രോഫിയും റയൽ മാഡ്രിഡിനായി നാല് തവണയും ചാമ്പ്യൻസ് ലീഗ് റൊണാൾഡോ ഉയർത്തിയിട്ടുണ്ട്.നിലവിൽ സൗദി അറേബ്യയിൽ അൽ-നാസറിനായി കളിക്കുന്ന 38 കാരൻ യുവേഫയുടെ കണക്കനുസരിച്ച് ചാമ്പ്യൻസ് ലീഗിൽ 140 ഗോളുകൾ നേടി എക്കാലത്തെയും ടോപ് സ്കോററാണ്.യൂറോപ്പിലെ പ്രീമിയർ ക്ലബ് മത്സരത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഫിഫ ലോകകപ്പ് നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടില്ല.
പോർച്ചുഗൽ ജേഴ്സിയിൽ അഞ്ചു തവണ വേൾഡ് കപ്പ് കളിച്ചെങ്കിലും ഇതുവരെ ഒരു ലോകകപ്പ് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സൂപ്പർ താരം ഖത്തറിൽ അര്ജന്റീനക്കൊപ്പം ആദ്യ ലോക കിരീടം സ്വന്തമാക്കിയിരുന്നു.2006-ൽ പോർച്ചുഗീസ് ദേശീയ ടീം സെമിഫൈനലിലെത്തിയതാണ് റൊണാൾഡോയുടെ ഏറ്റവും മികച്ച പ്രകടനം.ബിനാൻസുമായുള്ള നുണപരിശോധനയ്ക്കിടെ, റൊണാൾഡോയോട് ശക്തമായ ഒരു ചോദ്യം ഉയർന്നു. തന്റെ അഞ്ച് ചാമ്പ്യൻസ് ലീഗ് മെഡലുകളും ഒരു ലോകകപ്പ് ട്രോഫിക്കായി കൈമാറാൻ തയ്യാറാണോ? എന്ന ചോദ്യം ഉയർന്നു വന്നു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, റൊണാൾഡോ ദൃഢവും നിർണ്ണായകവുമായ പ്രതികരണം നൽകി.
Ronaldo no Dey need World Cup 🤣🤣👍pic.twitter.com/8rp4c65o92
— KALYJAY (@gyaigyimii) September 4, 2023
“ഇല്ല” എന്ന് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് പറഞ്ഞു, റൊണാൾഡോയുടെ പ്രതികരണം ആത്മാർത്ഥവും സത്യസന്ധവുമാണെന്ന് യന്ത്രം കണ്ടെത്തി.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നിങ്ങളുടെ റെക്കോർഡ് ആരെങ്കിലും തകർക്കുമോ? എന്ന ചോദ്യത്തിന് ഇല്ല എന്നാണ് റൊണാൾഡോ ഉത്തരം പറഞ്ഞത്.2023/24 സീസണിന്റെ തുടക്കത്തിൽ തന്നെ റൊണാൾഡോ ഉജ്ജ്വല ഫോമിലാണ്.വെറും നാല് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തം പേരിൽ ക്കുറിച്ചു. അതിനിടയിൽ 2024 യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് ടീമിലേക്ക് 38 കാരനെ തെരഞ്ഞെടുക്കുകയും ചെയ്തു.