യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയിൽ ഒരു വിവാദ പെനാൽറ്റിയിൽ നിന്നുമാണ് സ്പാനിഷ് ക്ലബ് വിജയ ഗോൾ നേടിയത്.മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം നിരാശ നൽകുന്നതായിരുന്നു.
ബ്രെന്റ്ഫോർഡിനെതിരായ 4-0 തോൽവിക്ക് ശേഷം ആദ്യമായി റൊണാൾഡോ യുണൈറ്റഡിന്റെ സ്റ്റാർട്ടിങ് ലൈൻ അപ്പിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇത്.ഇടയ്ക്കുള്ള നാല് കളികളിൽ പകരക്കാരന്റെ റോളിൽ ആയിരുന്നു 37 കാരൻ.നിരവധി തവണ ശ്രമിച്ചിട്ടും സ്കോർ ഷീറ്റിലെത്താൻ കഴിയാതെ വന്ന റൊണാൾഡോയ്ക്ക് ഗോളിന് മുന്നിൽ വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു.ആദ്യ പകുതിയിൽ റൊണാൾഡോ യുണൈറ്റഡിന് ലീഡ് നൽകിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.റൊണാൾഡോ ഗോൾ ലക്ഷ്യമാക്കി നാല് ഷോട്ടുകൾ അടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
റൊണാൾഡോയുടെ രണ്ട് ശ്രമങ്ങൾ ലക്ഷ്യം തെറ്റിയപ്പോൾ മറ്റ് രണ്ടെണ്ണം തടഞ്ഞു. ഗോൾ നേടാനുള്ള ഒരു വലിയ അവസരവും അദ്ദേഹം നഷ്ടപ്പെടുത്തി. 37 കാരനായ റൊണാൾഡോക്ക് പലപ്പോഴും വേഗത നഷ്ടപ്പെട്ടതായി ഇന്നലത്തെ മത്സരത്തിൽ നിന്നും കാണാൻ സാധിച്ചു.റൊണാൾഡോ പലപ്പോഴും പന്ത് സ്വീകരിക്കാൻ ബുദ്ധിമുട്ടി, സഹ താരങ്ങൾക്ക് പന്ത് തിരികെ കൊടുക്കുന്നതിലും താരം ബുദ്ധിമുട്ടി.രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ ഗോൾ നേടാനുള്ള ഒരു അവസരം കൈവന്നെകിലും റൊണാൾഡോയുടെ വേഗതക്കുറവ് മൂലം അത് മുതലാക്കാനായില്ല.
▪️ Zero goals scored
— B/R Football (@brfootball) September 8, 2022
▪️ 297 minutes played in 7 games
▪️ Two starts were both losses
Not the start to the season Cristiano Ronaldo was expecting 🤦♂️ pic.twitter.com/ErG0Advi3D
പ്രായത്തെ വെല്ലുന്ന ഫിറ്റ്നെസ്സിനു പേരുകേട്ട റൊണാൾഡോ ഇപ്പോൾ എതിർ താരങ്ങളോടൊപ്പം ഓടിയെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ച ഈ സീസണായിൽ പലപ്പോഴും കാണാൻ സാധിച്ചു. യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ ഒറ്റ സ്ട്രൈക്കറുടെ റോളിൽ റോണാൾഡോ ഫലപ്രദമാവില്ല എന്ന് തെളിയിക്കുന്ന മത്സരം കൂടിയയായിരുന്നു ഇന്നലെ കണ്ടത്.ഡീപ് പാസുകൾ സ്വീകരിക്കാൻ കഴിയുന്ന മാർക്കസ് റാഷ്ഫോർഡ് അല്ലെങ്കിൽ ആന്റണി മാർഷ്യലിനെ പോലെയുള്ള ഒരു ഫോർവേഡ് പങ്കാളിയുണ്ടെങ്കിൽ റൊണാൾഡോയ്ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായി സാധിക്കും.
റൊണാൾഡോക്ക് ഈ സീസണിൽ ഇതുവരെ ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല.ഉടൻ തന്നെ താരത്തിന്റെ സ്കോറിംഗ് ടച്ച് വീണ്ടെടുക്കാൻ ടെൻ ഹാഗ് ലീഗിലെ ഗെയിമുകളിലേക്ക് തിരികെ കൊണ്ടുവരാൻ നിർബന്ധിതനാകുമെന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഒരു ഇംപാക്ട് പകരക്കാരൻ എന്ന നിലയിൽ അദ്ദേഹം തന്റെ റോളിൽ തൃപ്തിപ്പെടേണ്ടി വരും.
Cristiano Ronaldo vs Real Sociedad 22/23 (H)
— Nolo (@NoloFCB) September 8, 2022
But apparently he doesn't get enough chances. I run out of words to describe how overrated this guy is.pic.twitter.com/uvrEtyHKwL
ഇന്നലത്തെ മത്സരത്തിൽ റഫറിയുടെ ഒരു തെറ്റായ തീരുമാനമായിരുന്നു യുണൈറ്റഡിന്റെ തോൽവിക്ക് വഴിവെച്ചത്.58ആം മിനുട്ടിൽ റഫറി വിളിച്ച ഹാൻഡ്ബോൾ റീപ്ലേകളിൽ തെറ്റാണെന്ന് മനസ്സിലായെങ്കിൽ വാറും റഫറിയും പെനാൾട്ടി നൽകാൻ തന്നെ തീരുമാനിച്ചു. ഒരു ഷോട്ട് തടയുന്നതിന് ഇടയിൽ കാലി തട്ടിയ ശേഷമായിരുന്നു മാർട്ടിനസിന്റെ കയ്യിൽ പന്ത് തട്ടിയത്.ബ്രെയ്സ് മെൻഡസ് ഡേവിഡ് ഡി ഗിയയെ തോൽപ്പിച്ച് സന്ദർശകരെ 1-0 ന് എത്തിച്ചു. സമനിലക്കായി യൂണൈറ്റഡ് ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.