‘അശ്ലീല ആംഗ്യം’ : ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സസ്പെൻഷനും പിഴയും | Cristiano Ronaldo 

സൗദി പ്രോ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിന് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു.കളി അവസാനിച്ചതിന് ശേഷം, അൽ ഷദാബ് കാണികൾ റൊണാൾഡോ നേരെ “മെസ്സി, മെസ്സി” എന്ന് ആക്രോശിച്ചു.

ഇതിനു മറുപടിയായി ചെവി പൊത്തി എതിർ ആരാധകർക്ക് നേരെ തൻ്റെ പെൽവിക് ഏരിയയ്ക്ക് മുന്നിൽ തുടർച്ചയായി കൈ പമ്പ് ചെയ്യുന്ന ആംഗ്യം കാണിച്ചു.സംഭവം ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞില്ല, എന്നാൽ ഒന്നിലധികം കാണികൾ സ്റ്റാൻഡിൽ നിന്ന് ഇതേ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.മത്സരത്തില്‍ അല്‍ നസര്‍ 3-2ന് വിജയിച്ചിരുന്നു. സസ്‌പെന്‍ഷന് പുറമെ സൗദി ഫുട്‌ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും അല്‍ ഷബാബിന് 20000 സൗദി റിയാലും റൊണാള്‍ഡോ നല്‍കേണ്ടി വരും.

സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് ശിക്ഷ വിധിച്ചത്. തീരുമാനത്തില്‍ അപ്പീലിന് പോകാന്‍ റൊണള്‍ഡോയ്‌ക്കോ അല്‍ നസറിനോ സാധിക്കില്ലെന്നും ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.താന്‍ കാണിച്ചത് യൂറോപ്പില്‍ വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ സാധാരണമാണെന്നുമായിരുന്നു റൊണാള്‍ഡോയുടെ വാദം. എന്നാല്‍ ഈ വാദം ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റി അംഗീകരിച്ചില്ല. ഇതോടെ ഇന്ന് നടക്കുന്ന അൽ നസ്റിന്റെ സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ പങ്കെടുക്കില്ല എന്നത് ഉറപ്പായി.

അൽ ഹസമിനെതിരെ നടക്കുന്ന ഇന്നത്തെ മത്സരത്തിന് ശേഷം അൽ നസ്റിന്റെ അടുത്ത മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ടീമിലേക്ക് തിരിച്ചെത്തും. ഇതാദ്യമായല്ല റൊണാൾഡോ തൻ്റെ ആഘോഷങ്ങളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ സൗദി പ്രോ ലീഗ് ഏറ്റുമുട്ടലിന് ശേഷവും ആരാധർക്കെതിരെ അശ്ലീല ആംഗ്യം റൊണാൾഡോ കാണിച്ചിരുന്നു.റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നാസർ 2-0 ന് തോറ്റതിന് ശേഷം ടണലിലേക്ക് നടക്കുമ്പോൾ സ്റ്റാൻഡിൽ നിന്ന് തനിക്ക് നേരെ എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് എടുത്ത് ഷോർട്ട്സിനുള്ളിൽ വെച്ച് എറിഞ്ഞിരുന്നു.

Rate this post