ചരിത്രങ്ങളിൽ പേരുകൊത്തിവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , ഏറ്റവും മികച്ചവനെന്ന് നസർ പരിശീലകൻ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ അക്ദൂതിനെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഹോം സ്റ്റേഡിയത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു അൽ നസ്ർ ടീമിന്റെ തകർപ്പൻ പ്രകടനവും മൂന്നു ഗോളിന്റെ മനോഹരമായ വിജയവും അരങ്ങേറിയത്.

മത്സരത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയാണ് ഇരട്ട ഗോളുകൾ സ്വന്തമാക്കിയത്. സൗദിയിലെ ടോപ് സ്കോറർ ലിസ്റ്റിലും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായും ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് നിലവിൽ കളിക്കുന്നത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ക്രിസ്ത്യാനോ റൊണാൾഡോ ചരിത്ര റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫസ്റ്റ് ഡിവിഷൻ ഗോളുകൾ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയത്. ഫുട്ബോൾ ഇതിഹാസങ്ങളായ ജോസഫ് ബികാൻ, ഫെറങ്ക് പുസ്കാസ് എന്നിവരുടെ 515 ഫസ്റ്റ് ഡിവിഷൻ ഗോളുകളെ മറികടന്നു കൊണ്ടാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ 517 ഗോളുകൾ റെക്കോർഡിലേക്ക് എത്തുന്നത്. സീസണിൽ 24 ഗോളുകൾ സ്കോർ ചെയ്തു കൊണ്ട് മുന്നേറ്റം തുടരുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച അൽ നസ്ർ പരിശീലകൻ ലൂയിസ് കാസ്ട്രോ ക്രിസ്ത്യാനോ റൊണാൾഡോയെ വാഴ്ത്തി. ” ലോകത്തിലെ ഏറ്റവും മികച്ച താരമായ ക്രിസ്ത്യാനോ റൊണാൾഡോ ഞങ്ങൾക്കൊപ്പമുണ്ട്, നമ്പർ വൺ ഫുട്ബോൾ കളിക്കാരൻ ഞങ്ങൾക്കൊപ്പം ഉള്ളതിനാൽ എല്ലാ കാര്യങ്ങളും ഈസിയാണ്. ” – എന്നാണ് അൽ നസ്ർ പരിശീലകൻ പറഞ്ഞത്. സൗദി പ്രൊലീഗിൽ അൽ ഹിലാലിന് ഒരു പോയന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിന്റെ സ്ഥാനം.

5/5 - (1 vote)