‘പോർച്ചുഗീസ് ജനതയിൽ അഭിമാനവും സന്തോഷവും നിറയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’|Qatar 2022|Cristiano Ronaldo

2022 ഫിഫ ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിലേക്ക് പോർച്ചുഗൽ ഇന്ന് ഇറങ്ങും. 974 സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇതിന് മുമ്പ് 2014 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലും ഘാനയും ഏറ്റുമുട്ടിയിരുന്നു. പോർച്ചുഗൽ ഘാനയെ 2-1ന് തോൽപ്പിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വിജയഗോൾ നേടിയത്.

ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിൽ പോർച്ചുഗലിന് മികച്ച ചരിത്രമില്ല. കഴിഞ്ഞ മൂന്ന് ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പോർച്ചുഗൽ വിജയിച്ചില്ല. രണ്ട് മത്സരങ്ങൾ സമനിലയായപ്പോൾ ഒരു മത്സരം തോൽവി. മാത്രമല്ല, പോർച്ചുഗൽ കഴിഞ്ഞ 14 ലോകകപ്പ് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. ബാക്കിയുള്ള ആറ് മത്സരങ്ങൾ സമനിലയിലായപ്പോൾ മറ്റ് അഞ്ച് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പ് കൂടിയാണ് 2022 ഖത്തർ ലോകകപ്പ്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുത്ത് പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിക്കുക എന്ന ഒരേ ലക്ഷ്യമാണ് പോർച്ചുഗലിന്റെ ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ളത്. ഘാനയ്‌ക്കെതിരായ മത്സരത്തോടെ 2022 ഫിഫ ലോകകപ്പ് തുറക്കാൻ പോർച്ചുഗൽ ഒരുങ്ങുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സോഷ്യൽ മീഡിയയിൽ പോർച്ചുഗൽ ആരാധകർക്കായി ഒരു സന്ദേശം പങ്കിട്ടു.

ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റിൽ തങ്ങളുടെ പ്രചാരണം ആരംഭിക്കാൻ പോകുകയാണെന്നും എല്ലാ പോർച്ചുഗീസ് ജനതയിലും അഭിമാനവും സന്തോഷവും നിറയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും റൊണാൾഡോ പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ മത്സരത്തിൽ ഞങ്ങളുടെ കാമ്പെയ്‌ൻ ആരംഭിക്കാൻ പോകുന്നു.നമ്മുടെ രാജ്യത്തിന്റെ പേരും പതാകയും വളരെ ഉയരത്തിൽ ഉയർത്തുന്നതിനായി, ദീർഘവും പൂർണ്ണവുമായ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരു സാഹസികത ആവശ്യമാണ്.. എല്ലാ പോർച്ചുഗീസ് ആളുകളെയും അഭിമാനവും സന്തോഷവും നിറയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഒന്നും അസാധ്യമല്ല! ” ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വീറ്റ് ചെയ്തു.

Rate this post