20 വർഷങ്ങൾക്കുശേഷം ക്രിസ്ത്യാനോ റൊണാൾഡോ ആദ്യമായി ബാലൻഡിയോർ ലിസ്റ്റിൽ നിന്നും പുറത്ത്

2023 ബാലൻഡിയോറിനുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു. ക്രിസ്ത്യാനോ റൊണാൾഡോക്ക് 30 പേരടങ്ങിയ ലിസ്റ്റിൽ സ്ഥാനം കണ്ടെത്താനായില്ല. 20 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് റൊണാൾഡോ 30 അംഗ ഷോർട്ട് ലിസ്റ്റിൽ നിന്നും പുറത്തു പോയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ഏർലിംഗ് ഹാലൻഡ്, അർജന്റീനയുടെ ഇന്റർമിയാമി താരം ലയണൽ മെസ്സി, ഫ്രാൻസിന്റെ കെയിലിയൻ എംബാപ്പെ എന്നിവർ ലിസ്റ്റിൽ മുന്നിലുണ്ട്. 30 പേരടങ്ങിയ ലിസ്റ്റിൽ 4 അർജന്റീന താരങ്ങൾക്ക് ഇടം നേടാനായി. ലയണൽ മെസ്സിക്ക് പുറമേ ലൗതാരോ മാർട്ടിനെസ്സ്, ഹുലിയൻ ആൽവരസ്,ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് എന്നിവരും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ബ്രസീലിൽ നിന്നും റയൽ മാഡ്രിഡിന്റെ സൂപ്പർ യുവതാരം വിനീഷ്യസ് ജൂനിയർ മാത്രമാണ് ആദ്യമുപ്പതിൽ ഇടം നേടിയിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, കെവിൻ ഡിബ്രൂയിൻ എന്നിവരും ഇടം നേടിയപ്പോൾ കഴിഞ്ഞ തവണ ബാലൻഡിയോർ ജേതാവായ കരീം ബെൻസെമക്കും ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് 20 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ബാലൻഡിയോറിന്റെ ആദ്യ 30 ൽ സ്ഥാനം ലഭിക്കാതിരുന്നത്.

2023 ബാലൻഡിയോർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ലോകകപ്പ് നേടി ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്ത ലയണൽ മെസ്സിക്ക് തന്നെയാണ്, കഴിഞ്ഞ ബാലൻഡിയോർ ലിസ്റ്റിൽ ലയണൽ മെസ്സിക്ക് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല, പിന്നീട് നാഷണൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഇപ്പോൾ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ലയണൽ മെസ്സി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മെസ്സിക്ക് വെല്ലുവിളിയായി തൊട്ടുപിന്നിൽ ഏർലിംഗ് ഹാലാൻഡുമുണ്ട്. ഒരു ലോകകപ്പ് ഫൈനലിൽ ആദ്യമായി ഹാട്രിക് നേടുകയും ലോകകപ്പ് ടോപ് സ്കോററാവുകയും ചെയ്ത റണ്ണറപ്പ് ഫ്രാൻസിന്റെ സൂപ്പർ താരം എംമ്പപ്പേയും തൊട്ടുപിന്നിലുണ്ട്.

Rate this post
Cristiano RonaldoLionel Messi