താമസ സ്ഥലത്തും രക്ഷയില്ല; റൊണാൾഡോ താമസിക്കുന്ന ഹോട്ടലിൽ ചാന്റുമായി ഇറാനിയൻ ആരാധകർ; വീഡിയോ കാണാം

സൂപ്പർ താരങ്ങളെ കളത്തിനുള്ളിലും പുറത്തും ആരാധകർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാറുണ്ട്. എന്നാൽ ഈ വീർപ്പുമുട്ടലിൽ താരങ്ങൾ അല്പമെങ്കിലും വിശ്രമം കണ്ടെത്തുന്നത് താമസമുറികളിലാണ്. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആരാധകരെ കൊണ്ട് താമസമുറിയിലും രക്ഷയില്ല.

ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് വേണ്ടി ഇറാനിൽ എത്തിയ റൊണാൾഡോയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ പോയ അൽ നസ്ർ താരങ്ങൾക്ക് ആരാധകരുടെ തിരക്ക് കാരണം പരിശീലനസെക്ഷൻ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. റൊണാൾഡോയെ കാണാൻ സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ തമ്പടിച്ചതോടെയുണ്ടായ വൻ തിരക്ക് കാരണം അൽ നസ്ർ താരങ്ങൾക്ക് പരിശീലനം നടത്താൻ കഴിയാതെ തിരിച്ച് പോകേണ്ടി വന്നിരുന്നു.

എന്നാൽ സ്റ്റേഡിയത്തിന് പുറത്ത് മാത്രമല്ല, റൊണാൾഡോ താമസിക്കുന്ന ഹോട്ടലിന് പുറത്തും ഇറാനിയൻ ഫുട്ബോൾ ആരാധകർ റൊണാൾഡോയെ കാണാനായി ചാന്റുകൾ മുഴക്കി എത്തിയതോടെ റോണോ താമസിക്കുന്ന ഹോട്ടലിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

അതെ സമയം ഇറാനിയൻ ക്ലബ്‌ പെർസെപോലീസിനെതിരെയാണ് റൊണാൾഡോയുടെ അൽ നസ്റിന്റെ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11:30 നാണ് പോരാട്ടം.

5/5 - (1 vote)
Cristiano Ronaldo