സൗദി അറേബ്യയിലെ രണ്ട് പ്രധാന ടീമുകൾ ഏറ്റുമുട്ടിയ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ഫൈനൽ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ പോയിട്ടും ഇരട്ട ഗോളുകൾ അടിച്ചു തന്റെ ടീമിനെ വിജയിപ്പിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ അൽ നസ്ർ ടീം അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ്കിരീടം നേടിയിരുന്നു.
ചിരവൈരികളായ അൽ ഹിലാലിനെതിരെയായിരുന്നു ക്രിസ്ത്യാനോയുടെയും സംഘത്തിന്റെയും ഫൈനൽ വിജയം. സൗദി അറേബ്യയിലെ തന്റെ ആദ്യ കിരീടം ചൂടിയ ക്രിസ്ത്യാനോ റൊണാൾഡോ അറബ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്റിൽ നേടിയ നേട്ടങ്ങളും നിരവധിയാണ്. ടൂർണമെന്റിലെ കിരീടം ചൂടിയതിന് പുറമേ ഏറ്റവും മികച്ച ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കി.
ടോപ് സ്കോറർ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ അൽ നസ്ർ താരമായും ക്രിസ്ത്യാനോ റൊണാൾഡോ മാറി. കൂടാതെ ചരിത്രത്തിൽ ആദ്യമായി അൽ നസ്റിനെ ഫൈനലിൽ എത്തിച്ച ക്രിസ്ത്യാനോ റൊണാൾഡോ മാത്രമാണ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിൽ ഗോളുകൾ നേടുന്ന ഏക അൽ നസ്ർ താരം.
🚨
— The CR7 Timeline. (@TimelineCR7) August 12, 2023
OFFICIAL:
CRISTIANO RONALDO SURPASSES GERD MULLER AND NOW HAS THE MOST HEADED GOALS IN THE HISTORY OF FOOTBALL. pic.twitter.com/3VnLDYvRLO
അൽ ഹിലാലിനെതിരെ രണ്ടാമത്തെ ഗോൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ മനോഹരമായ ഹെഡ്ഡർ ഗോൾ പോർച്ചുഗീസ് നായകന്റെ കരിയറിലെ 145 മത് ഹെഡർ ഗോൾ ആയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോൾ നേടുന്ന താരമായി റൊണാൾഡോ മാറിയിട്ടുണ്ട്. സീസണിലെ ആദ്യ കിരീടം ചൂടിയ ക്രിസ്ത്യാനോ റൊണാൾഡോ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടുപോയ സൗദി ലീഗ് ട്രോഫിയാണ് ഈ സീസണിൽ ലക്ഷ്യം വെക്കുന്നത്.
Perfect view goal from CR7#CristianoRonaldo pic.twitter.com/b2ngnRLqCv
— Cruzzy💚 (@Collinscruzzy) August 12, 2023