ഈ കാര്യത്തിൽ നെയ്മറിനെക്കാളും മെസ്സിയെക്കാളും തലയുയർത്തി റൊണാൾഡോ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങൾ ആയ റൊണാൾഡോയുടെയും അർജന്റീനയുടെ ലിയോ മെസ്സിയുടെയുടെയും സുവർണ്ണ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇരുവരും ലോക ഫുട്ബോൾ ആരാധകരെ ഫുട്ബോൾ ഭ്രാന്തന്മാർ ആക്കിയതിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഓരോരുത്തർക്കും ഇരുവരെയും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല എന്നത് സംശയമില്ലാത്ത കാര്യമാണ്.

സമീപകാലത്ത് ലോക ഫുട്ബോളിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനം വാങ്ങിക്കുന്ന താരങ്ങൾ കൂടിയാണ് അർജന്റീനയുടെ ലിയോ മെസ്സിയും പറങ്കിപ്പടയുടെ ക്രിസ്ത്യാനോ റൊണാൾഡോ യും. 2024ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനം വാങ്ങിക്കുന്ന താരങ്ങളുടെ പട്ടിക എടുത്താൽ ഒന്നും രണ്ടും സ്ഥാനം ഇവർ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.

28.3 മില്യൺ പൗണ്ട് സാലറി വാങ്ങിക്കുന്ന എഫ്സി ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്ൻ ആണ് പത്താം സ്ഥാനത്തുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുന്ന കെവിൻ ഡി ബ്രോയ്നെയാണ് ഒമ്പതാം സ്ഥാനത്ത് നിലകൊള്ളുന്നത്, അദ്ദേഹം വാങ്ങിക്കുന്ന സാലറി ഏകദേശം 30.7 മില്യൻ പൗണ്ട് ആണ്. ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ യോടൊപ്പം അൽ നാസർ ടീമിൽ കളിക്കുന്ന സാദിയോ മാനേ ആണ് 40.9 മില്യൻ പൗണ്ട് വാങ്ങിക്കൊണ്ട് എട്ടാം സ്ഥാനത്തുള്ളത്. ലിവർപൂൾ ടീമിന്റെ ഫോർവേഡ് മുഹമ്മദ് സലാ 41.7 മില്യൻ പൗണ്ടുമായി ഏഴാം സ്ഥാനത്തും, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ഏർലിംഗ് ഹാലൻഡ് 45.7 മില്യൻ പൌണ്ടുമായി ആറാം സ്ഥാനത്തും നിലകൊള്ളവെ, നിലവിൽ സൗദി പ്രൊ ലീഗിൽ അല്ലിത്തിഹാദിൽ കളിക്കുന്ന കരിം ബെൻസമ ആണ് അഞ്ചാംസ്ഥാനത്തുള്ളത്. അദ്ദേഹം വാങ്ങിക്കുന്നത് ഏകദേശം 83.5 മില്യൺ പൗണ്ട് ആണ്.

ആദ്യ നാല് സ്ഥാനങ്ങൾ നേടിയിട്ടുള്ളത് ലോകപ്രശസ്തരായ ആരാധകപ്രിയ താരങ്ങളാണ്. 86.7 മില്യൻ പൗണ്ടുമായി പി എസ് ജിയുടെ കിലിയൻ എംബാപ്പെ നാലാം സ്ഥാനത്തുള്ളപ്പോൾ മൂന്നാം സ്ഥാനം നില ഉറപ്പിച്ചിട്ടുള്ളത് നിലവിൽ അൽ ഹിലാൽ താരമായ നെയ്മർ ഡാസിൽവാസ് ജൂനിയറാണ്, അദ്ദേഹം വാങ്ങിക്കുന്ന സാലറി ഏകദേശം 88.2 മില്യൻ പൗണ്ട് ആണ്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുള്ളത് നിലവിലെ ഇതിഹാസതാരങ്ങളായ ലിയോ മെസ്സിയും റൊണാൾഡോയും ആണ്. 106.4 മില്യൺ പൗണ്ടുമായി അർജന്റീനയുടെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സിയാണ് രണ്ടാം സ്ഥാനം നില ഉറപ്പിച്ചിട്ടുള്ളത്. സഹതാരങ്ങളെ പിന്നിലാക്കിക്കൊണ്ട് ഏകദേശം മറ്റുള്ള താരങ്ങളുടെ ഇരട്ടിയോളം സാലറി വാങ്ങിക്കുന്ന റെക്കോർഡ് കൂടി കരസ്ഥമാക്കി കൊണ്ടാണ് ക്രിസ്ത്യാനോ റൊണാൾഡോ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുള്ളത്. ഏകദേശം 204.9 മില്യൻ പൗണ്ട് ആണ് അദ്ദേഹത്തിന്റെ സാലറി.

ഫുട്ബോൾ ലോകത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളായ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുടെയും കണക്കുകൾ ഇതുവരെ മറ്റൊരു താരങ്ങൾക്കും മറികടക്കാൻ സാധിച്ചിട്ടില്ല. തങ്ങളുടെ വ്യക്തിഗത ക്ലബ്ബുകളിലും അന്താരാഷ്ട്ര ഫുട്ബോൾ തലത്തിലും വളരെയധികം മികച്ച പ്രകടനമാണ് ഇരുവരും ഇപ്പോൾ കാഴ്ചവയ്ക്കുന്നത്. ഫുട്ബോളിനു പുറമേ ഒട്ടനവധി പൊതു സേവനങ്ങൾക്ക് വേണ്ടിയും ഇരുവരും തങ്ങളുടെ ബഹുമതികൾ വരെ മാറ്റിവെച്ചിട്ടുണ്ട്. തത്തുല്യരായ പ്രതിഭകൾ ഇനി ഫുട്ബോൾ ലോകത്ത് ജനിക്കുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.

1.5/5 - (2 votes)