റൊണാൾഡോ അരങ്ങുവാഴുന്ന സൗദി പ്രൊ ലീഗ്, രണ്ടു മത്സരങ്ങൾ കൊണ്ട് ടോപ് സ്കോറർ സ്ഥാനത്ത് |Cristiano Ronaldo

സൗദി പ്രോ ലീഗ് സീസണിൽ തുടർച്ചയായി രണ്ടാം വിജയവും നേടി ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ ശബാബിനെയാണ് തോൽപ്പിച്ചത്. സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് തകർപ്പൻ വിജയം ക്രിസ്ത്യാനോ റൊണാൾഡോയും ടീമും ആസ്വദിക്കുന്നത്. ആദ്യപകുതിയിൽ തന്നെ വ്യക്തമായ ആധിപത്യമാണ് അൽ നസ്ർ പുലർത്തിയത്.

മത്സരത്തിൽ ഇരട്ട ഗോളുകളും അസിസ്റ്റും നേടി സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ മികച്ച ഫോമിൽ കളിച്ചപ്പോൾ സാദിയോ മാനെ, അൽ ഗനം എന്നിവരാണ് അൽ നസറിന്റെ മറ്റുഗോളുകൾ നേടിയത്. മത്സരത്തിന്റെ 14, 38 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കിക്കാണ് ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ ആക്കി മാറ്റിയത്. കൂടാതെ മത്സരത്തിൽ സൂപ്പർ താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്.

രണ്ടാം പകുതിയിൽ അൽ നസറിന് അനുകൂലമായി മത്സരത്തിലെ മൂന്നാം പെനാൽറ്റി കിക്ക് ലഭിച്ചെങ്കിലും ഗരീബ് എടുത്ത പെനാൽറ്റി കിക്ക് വലയിൽ എത്തിക്കാനായില്ല. അതേസമയം ഹാട്രിക് ഗോളുകൾ തുടർച്ചയായ രണ്ടാം ലീഗ് മത്സരത്തിൽ നേടാൻ അവസരം ഉണ്ടായിട്ടും തന്റെ സഹതാരത്തിനു പെനാൽറ്റികിക്ക് കൈമാറിയ അൽ നസ്ർ ടീം ക്യാപ്റ്റൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രവൃത്തി മാതൃകപരമായി.

കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് ഈ മത്സരത്തിലും ഹാട്രിക് ഗോളുകൾ നേടാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ തന്റെ സഹതാരത്തിന് പെനാൽറ്റി കിക്ക് കൈമാറിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രവൃത്തിയെ മത്സരശേഷം പരിശീലകൻ ലൂയിസ് കാസ്ട്രോ അഭിനന്ദിച്ചു. സൗദി പ്രൊ ലീഗ് ഈ സീസണിൽ തുടക്കം ഗംഭീരമാക്കി തുടങ്ങിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതുള്ളത്.

സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ നേടാൻ സാധിക്കാതിരുന്ന റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ അൽ ഫത്തേയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു. അവസാന രണ്ടു മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ അഞ്ചു ഗോളുകളാണ് നേടിയത്.4 ഗോളുകളുമായി സാദിയോ മാനെയാണ് റൊണാൾഡോക്ക് തൊട്ടു പിന്നിലുള്ളത്.

Rate this post
Cristiano Ronaldo